സദാചാര ഗുണ്ടാ ആക്രമണം: ചാനലുകളുടെ നടപടി മാധ്യമ സംസകാരത്തിന് വിരുദ്ധം
Jul 29, 2012, 14:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: നഗരത്തിലെ പടീലില്‍ ഹോം സ്റ്റേ കെട്ടിടത്തില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം ദൃശ്യവല്ക്കരിച്ച് ടെലിവിഷന്‍ ചാനലുകളിലൂടെ പ്രചരിപ്പിച്ച ദൃശ്യമാധ്യമങ്ങളുടെ നടപടി മാധ്യമ സംസകാരത്തിന് വിരുദ്ധമാണെന്ന് പൊതുസമൂഹത്തില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് മോണിംഗ് മിസ്റ്റ് സ്റ്റേ ഹോമില്‍ അമ്പതോളം വരുന്ന ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഒരു ചാനല്‍ പ്രവര്ത്തകന് ചിത്രീകരിച്ച് അക്രമികളുടെ ആവശ്യപ്രകാരം മറ്റു ചാനലുകള്‍ക്ക് കൈമാറുകയായിരുന്നു. ഹോം സ്റ്റേ കേന്ദ്രത്തില്‍ നഗ്നനൃത്തം നടക്കുന്നുണ്ടെന്ന് ധരിപ്പിച്ചാണ് ചാനല്‍ പ്രവര്‍ത്തകരെയും കൂട്ടി ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. രാത്രി എട്ട് മണിക്കുള്ള ചാനല്‍ വാര്‍ത്തയില്‍ കെട്ടിടത്തിനുള്ളില്‍ നടന്ന ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് മംഗലാപുരം നഗരവാസികളും സ്റ്റേ ഹോം പരിസരത്തെ താമസക്കാരും സംഭവം അറിയുന്നത്.
അക്രമികളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും രക്ഷിക്കുന്നതിന് പകരം അക്രമികള്‍ക്ക് വര്‍ദ്ധിത വീര്യം പകരാന്‍ ചാനലുകാര് ശ്രമിച്ചുവെന്നാണ് ആരോപണം. അക്രമി സംഘത്തിലെ ചിലര്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വിവസ്ത്രരാക്കുകയും രഹസ്യ ഭാഗങ്ങളില്‍ കൈയ്യേറ്റം നടത്തിയെന്നും അക്രമത്തിനിരയായ പെണ്‍കുട്ടികള്‍ വനിതാ പോലീസിനോട് പറഞ്ഞു. ഈ രംഗങ്ങളും ക്യാമറയില്‍ പകര്‍ത്തിയിരുന്നു.
അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഒരു പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിച്ച് താഴെയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന രംഗവും ശനിയാഴ്ച ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഈ രംഗങ്ങള്‍ സംപ്രേഷ ണം ചെയ്ത ചാനലുകളോട് വിശദീകരണം തേടാന്‍ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം: എ.ഡി.ജി.പി എത്തി; എട്ട് പേര് അറസ്റ്റില്‍

സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് ഓഫീസറുടെ മകള്‍ക്കും മര്‍ദ്ദനമേറ്റു
ഉന്മാദമേളയിലെ ആക്രമണത്തിനെതിരെ പ്രതിഷേധമിരമ്പുന്നു
Keywords: Mangalore rave party, Police against media, Youths, Girls, Attack, Mangalore, Channel, Police, Case, Mangalore, Karnataka, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.