ഉന്മാ­ദ­മേ­ള­യി­ലെ ആ­ക്രമ­ണ­ത്തി­നെ­തിരെ പ്ര­തി­ഷേ­ധ­മി­ര­മ്പുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉന്മാ­ദ­മേ­ള­യി­ലെ ആ­ക്രമ­ണ­ത്തി­നെ­തിരെ പ്ര­തി­ഷേ­ധ­മി­ര­മ്പുന്നു

മം­ഗ­ലാ­പുരം: ന­ഗ­ര­ത്തി­ലെ റി­സോ­ര്‍­ട്ടില്‍ ന­ട­ന്ന ഉ­ന്മാ­ദ­മേ­ള­യില്‍ ഇ­ര­ച്ചു­കയ­റി പെണ്‍­കു­ട്ടി­ക­ളെയും യു­വാ­ക്ക­ളേയും തല്ലി­ച­ത­ച്ച സ­ദാചാര പോ­ലീ­സി­ന്റെ കാ­ടന്‍ നീ­തി­ക്കെ­തി­രെ പ്ര­തി­ഷേ­ധ­മി­ര­മ്പുന്നു.

പ­ടീലി­ലെ മോ­ണിം­ഗ് മി­സ്­റ്റ് ഹോം സ്റ്റേ­യി­ലാണ് ഉ­ന്മാ­ദ­മേ­ള­യ്­ക്കി­ട­യില്‍ ഹി­ന്ദുജാ­ഗ­രണ വേ­ദി­കെ പ്ര­വര്‍­ത്ത­കര്‍ ഇ­ര­ച്ചു­കയ­റി ആ­ക്രമ­ണം ന­ട­ത്തി­യത്. ശ­നി­യാഴ്ച വൈ­കി­ട്ടാ­ണ് സം­ഭവം. ഉ­ന്മാ­ദ­മേ­ള­യില്‍ നാ­ല് കോ­ളേ­ജ് വി­ദ്യാര്‍­ത്ഥി­നി­ക­ളും, വി­ദ്യാര്‍­ത്ഥി­ക­ളു­മാ­ണ് സം­ബ­ന്ധി­ച്ചി­രു­ന്നത്. ആ­ക്ര­മ­ണ­ത്തില്‍ നിന്ന് ഓ­ടി ര­ക്ഷ­പ്പെ­ടാന്‍ ശ്ര­മി­ച്ച ഒ­രു പെണ്‍­കു­ട്ടി­യെ അ­തി­ക്രൂ­ര­മാ­യാ­ണ് അ­ടി­ച്ച് പ­രി­ക്കേല്‍­പ്പി­ച്ചത്. വി­വ­ര­മ­റി­ഞ്ഞ് ക­ങ്ക­നാ­ടി റൂ­റല്‍ പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി­യി­രു­ന്നി­ല്ലെ­ങ്കില്‍ റി­സോര്‍­ട്ടി­ലെ സ­ദാചാര പോ­ലീ­സി­ന്റെ ന­ട­പ­ടി­കള്‍ അ­തി­രു­വി­ടു­മാ­യി­രു­ന്നു­വെ­ന്ന് ദൃ­ക്‌­സാ­ക്ഷികള്‍ പ­റഞ്ഞു.

2009ല്‍ ബല്‍­മ­ട്ട­യി­ലെ പ­ബ്ബില്‍ ശ്രീ­രാ­മസേ­ന പ്ര­വര്‍­ത്ത­കര്‍ ന­ടത്തി­യ ആ­ക്ര­മ­ത്തി­ന് സ­മാ­നമാ­യ സം­ഭ­വ­മാ­ണ് ശ­നി­യാഴ്­ച വീണ്ടും അ­ര­ങ്ങേ­റി­യത്. അ­ക്ര­മ­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­കളും യു­വാ­ക്കളും പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലുണ്ട്. നി­രവ­ധി ഹി­ന്ദുജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­ക­രെയും പോ­ലീ­സ് പി­ടി­കൂ­ടി­യി­ട്ടുണ്ട്. അ­ക്ര­മ­സം­ഘത്തി­നൊ­പ്പം മം­ഗ­ലാ­പുര­ത്തെ ഒ­രു കോര്‍­പ­റേ­റ്ററും ഉ­ണ്ടാ­യി­രുന്നു. ഇ­ദ്ദേഹത്തെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത ശേ­ഷം വി­ട്ട­യ­ച്ചു.

അക്ര­മ വിവ­രം ന­ഗ­ര­ത്തില്‍ പര­ന്ന­തോ­ടെ ജ­ന­കൂ­ട്ടം സ്ഥ­ല­ത്തെ­ത്തി അ­ക്ര­മിക­ളെ ക­സ്­റ്റ­ഡി­യി­ലെ­ടു­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് മു­ദ്രാ­വാക്യം മു­ഴക്കി. പോ­ലീ­സില്‍ നി­ന്ന് നീ­തി ല­ഭി­ക്കി­ല്ലെന്നും അ­വര്‍ അ­ക്ര­മി­കള്‍­ക്കൊ­പ്പ­മാ­ണെന്നും ജ­ന­കൂ­ട്ടം വി­ളി­ച്ചു പ­റഞ്ഞു. സ്ഥി­തി­ഗ­തി­കള്‍ നി­യ­ന്ത്രണാതീ­ത­മാ­യ­പ്പോള്‍ പോ­ലീ­സ് ലാ­ത്തി വീ­ശി ജ­ന­ക്കൂട്ട­ത്തെ തി­രി­ച്ച­യ­ച്ചു.

ഉന്മാ­ദ­മേ­ള­യി­ലെ ആ­ക്രമ­ണ­ത്തി­നെ­തിരെ പ്ര­തി­ഷേ­ധ­മി­ര­മ്പുന്നു

ടീല്‍ സം­ഭവത്തെ മം­ഗ­ലാ­പു­രം മേ­യര്‍ ഗുല്‍­സാര്‍ ബാ­നു ശ­ക്തമാ­യ ഭാ­ഷ­യില്‍ അ­പല­പിച്ചു. പെണ്‍­കു­ട്ടിക­ളെ തല്ലി­ച്ച­ത­യ്­ക്കു­ന്ന രം­ഗം ചാ­ന­ലു­ക­ളില്‍ ക­ണ്ടി­രുന്നു. ഇ­ത് ഹൃ­ദ­യ ഭേ­ദ­ക­മാണ്. മം­ഗ­ലാ­പുര­ത്ത് ഇത്ത­രം സംഭ­വം ആ­വര്‍­ത്തി­ക്കു­ന്നത്. ഉ­ത്­ക­ണ്ഠാ­കു­ല­ക­മാണ്. അ­തേ­സമ­യം റി­സോര്‍­ട്ട് പാര്‍­ട്ടി സം­സ്­ക്കാര­ത്തെ അം­ഗീ­ക­രി­ക്കാ­നാ­കില്ല. പെണ്‍­കു­ട്ടി­ക­ളും, ആണ്‍­കു­ട്ടി­കളും ഇങ്ങ­നെ വ­ഴി­വി­ട്ടു പ്ര­വര്‍­ത്തി­ക്കുന്ന­ത് സ­മൂ­ഹ­ത്തി­ന് ഭീ­ഷ­ണി­യാ­ണെന്നും ഗുല്‍­സാര്‍ ബാ­നു പ­റ­ഞ്ഞു.

അ­തി­നി­ടെ മം­ഗ­ലാ­പു­ര­ത്തെ ബ­ജ്‌­റം­ഗ്­ദള്‍ മുന്‍ പ്ര­സി­ഡണ്ടും ഇ­പ്പോള്‍ ജ­ന­ദാ­തള്‍ എ­സ് നേ­താ­വുമാ­യ മ­ഹീ­ന്ദ്ര കു­മാര്‍ ഹി­ന്ദുജാഗ­ര­ണ വേദി­ക പ്ര­വര്‍­ത്തന­ത്തെ വി­മര്‍­ശി­ച്ചു. ഉ­ഡു­പ്പി­യി­ലെ മല്‍­പ്പ­യില്‍ ബി.ജെ.പി സര്‍­ക്കാര്‍ സ്‌­പോണ്‍­സര്‍ ചെയ്­ത ഉ­ന്മാ­ദ മേ­ള­യെ എന്തു­കൊണ്ട് ഈ സ­ദാചാര പോ­ലീ­സ് സം­ഘം എ­തിര്‍­ത്തി­ല്ലെന്നും അ­ദ്ദേ­ഹം ചോ­ദി­ച്ചു. ഇ­ക്ക­ഴി­ഞ്ഞ ഫെ­ബ്രു­വ­രി­യി­ലാ­ണ് മല്‍­പ്പ­യി­ലെ ദ്വീ­പില്‍ ഉ­ന്മാ­ദമേ­ള ന­ട­ന്നത്.

ഉന്മാ­ദ­മേ­ള­യി­ലെ ആ­ക്രമ­ണ­ത്തി­നെ­തിരെ പ്ര­തി­ഷേ­ധ­മി­ര­മ്പുന്നു

ഉ­ന്മാ­ദ­മേ­ള­യില്‍ പ­ങ്കെ­ടു­ത്ത് പെണ്‍­കു­ട്ടിക­ളെ അ­റ­സ്റ്റ് ചെ­യ്­ത­തി­നെ­തി­രെ ശ­നി­യാഴ്­ച രാത്രി മം­ഗ­ലാ­പു­രം പാ­ണ്ഡേ­ശ്വരത്തെ വ­നി­താ പോ­ലീ­സ് സ്‌­റ്റേഷ­നു മു­ന്നില്‍ കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ ധര്‍­ണ്ണ ന­ടത്തി. പെണ്‍­കു­ട്ടിക­ളെ വി­ട്ട­യ­ക്ക­ണ­ണെ­ന്ന് അ­വര്‍ ആ­വ­ശ്യ­പ്പെ­ട്ടു. ഹി­ന്ദുജാഗ­ര­ണ വേ­ദി­ക്കാ­രെ­യാ­ണ് അ­റ­സ്റ്റ് ചെ­യ്യേണ്ട­ത് പെണ്‍­കു­ട്ടിക­ളെ അ­ല്ലെന്നും കോണ്‍­ഗ്ര­സ് പ­റ­ഞ്ഞു. റി­സോര്‍­ട്ടില്‍ അ­ശ്ലീ­ല­മാ­യി യാ­തൊന്നും ന­ട­ന്നി­ല്ലെന്നും അ­വി­ടെ ന­ടന്ന­ത് ജ­ന്മ­ദിനാ­ഘോ­ഷ­മാ­യി­രു­ന്നു­വെന്നും കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ അ­റി­യി­ച്ചു.

ഉ­ന്മാ­ദമേ­ള ന­ടന്ന ഹോ­ട്ട­ലാ­കെ അ­ക്ര­മി­കള്‍ അ­ടി­ച്ചു ത­കര്‍­ത്താ­ണ് സ്ഥ­ലം വി­ട്ടത്. മു­റി­ക­ളില്‍ നി­ന്ന് മ­ദ്യ­കു­പ്പി­കളും പെണ്‍­കു­ട്ടി­ക­ളു­ടെ വ­സ്­ത്ര­ഭാ­ഗ­ങ്ങളും ചെ­രി­പ്പു­കളും ക­ണ്ടെ­ടുത്തു.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia