ഉന്മാദമേളയിലെ ആക്രമണത്തിനെതിരെ പ്രതിഷേധമിരമ്പുന്നു
Jul 29, 2012, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: നഗരത്തിലെ റിസോര്‍ട്ടില്‍ നടന്ന ഉന്മാദമേളയില് ഇരച്ചുകയറി പെണ്‍കുട്ടികളെയും യുവാക്കളേയും തല്ലിചതച്ച സദാചാര പോലീസിന്റെ കാടന്‍ നീതിക്കെതിരെ പ്രതിഷേധമിരമ്പുന്നു.
പടീലിലെ മോണിംഗ് മിസ്റ്റ് ഹോം സ്റ്റേയിലാണ് ഉന്മാദമേളയ്ക്കിടയില് ഹിന്ദുജാഗരണ വേദികെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി ആക്രമണം നടത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഉന്മാദമേളയില് നാല് കോളേജ് വിദ്യാര്‍ത്ഥിനികളും, വിദ്യാര്‍ത്ഥികളുമാണ് സംബന്ധിച്ചിരുന്നത്. ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു പെണ്‍കുട്ടിയെ അതിക്രൂരമായാണ് അടിച്ച് പരിക്കേല്‍പ്പിച്ചത്. വിവരമറിഞ്ഞ് കങ്കനാടി റൂറല്‍ പോലീസ് സ്ഥലത്തെത്തിയിരുന്നില്ലെങ്കില് റിസോര്‍ട്ടിലെ സദാചാര പോലീസിന്റെ നടപടികള്‍ അതിരുവിടുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
2009ല്‍ ബല്‍മട്ടയിലെ പബ്ബില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമത്തിന് സമാനമായ സംഭവമാണ് ശനിയാഴ്ച വീണ്ടും അരങ്ങേറിയത്. അക്രമത്തിനിരയായ പെണ്‍കുട്ടികളും യുവാക്കളും പോലീസ് കസ്റ്റഡിയിലുണ്ട്. നിരവധി ഹിന്ദുജാഗരണ വേദി പ്രവര്‍ത്തകരെയും പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമസംഘത്തിനൊപ്പം മംഗലാപുരത്തെ ഒരു കോര്‍പറേറ്ററും ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.
അക്രമ വിവരം നഗരത്തില്‍ പരന്നതോടെ ജനകൂട്ടം സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്നും അവര്‍ അക്രമികള്ക്കൊപ്പമാണെന്നും ജനകൂട്ടം വിളിച്ചു പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായപ്പോള്‍ പോലീസ് ലാത്തി വീശി ജനക്കൂട്ടത്തെ തിരിച്ചയച്ചു.
ടീല്‍ സംഭവത്തെ മംഗലാപുരം മേയര്‍ ഗുല്‍സാര്‍ ബാനു ശക്തമായ ഭാഷയില്‍ അപലപിച്ചു. പെണ്‍കുട്ടികളെ തല്ലിച്ചതയ്ക്കുന്ന രംഗം ചാനലുകളില്‍ കണ്ടിരുന്നു. ഇത് ഹൃദയ ഭേദകമാണ്. മംഗലാപുരത്ത് ഇത്തരം സംഭവം ആവര്‍ത്തിക്കുന്നത്. ഉത്കണ്ഠാകുലകമാണ്. അതേസമയം റിസോര്‍ട്ട് പാര്‍ട്ടി സംസ്ക്കാരത്തെ അംഗീകരിക്കാനാകില്ല. പെണ്‍കുട്ടികളും, ആണ്‍കുട്ടികളും ഇങ്ങനെ വഴിവിട്ടു പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും ഗുല്‍സാര്‍ ബാനു പറഞ്ഞു.
അതിനിടെ മംഗലാപുരത്തെ ബജ്റംഗ്ദള്‍ മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ ജനദാതള്‍ എസ് നേതാവുമായ മഹീന്ദ്ര കുമാര്‍ ഹിന്ദുജാഗരണ വേദിക പ്രവര്‍ത്തനത്തെ വിമര്‍ശിച്ചു. ഉഡുപ്പിയിലെ മല്‍പ്പയില്‍ ബി.ജെ.പി സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത ഉന്മാദ മേളയെ എന്തുകൊണ്ട് ഈ സദാചാര പോലീസ് സംഘം എതിര്‍ത്തില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മല്‍പ്പയിലെ ദ്വീപില്‍ ഉന്മാദമേള നടന്നത്.
ഉന്മാദമേളയില് പങ്കെടുത്ത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിനെതിരെ ശനിയാഴ്ച രാത്രി മംഗലാപുരം പാണ്ഡേശ്വരത്തെ വനിതാ പോലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. പെണ്‍കുട്ടികളെ വിട്ടയക്കണണെന്ന് അവര്‍ ആവശ്യപ്പെട്ടു. ഹിന്ദുജാഗരണ വേദിക്കാരെയാണ് അറസ്റ്റ് ചെയ്യേണ്ടത് പെണ്‍കുട്ടികളെ അല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. റിസോര്‍ട്ടില്‍ അശ്ലീലമായി യാതൊന്നും നടന്നില്ലെന്നും അവിടെ നടന്നത് ജന്മദിനാഘോഷമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഉന്മാദമേള നടന്ന ഹോട്ടലാകെ അക്രമികള്‍ അടിച്ചു തകര്‍ത്താണ് സ്ഥലം വിട്ടത്. മുറികളില്‍ നിന്ന് മദ്യകുപ്പികളും പെണ്‍കുട്ടികളുടെ വസ്ത്രഭാഗങ്ങളും ചെരിപ്പുകളും കണ്ടെടുത്തു.
സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് ഓഫീസറുടെ മകള്‍ക്കും മര്‍ദ്ദനമേറ്റു
സദാചാര ഗുണ്ടാ ആക്രമണം: ചാനലുകളുടെ നടപടി മാധ്യമ സംസകാരത്തിന് വിരുദ്ധം
Keywords: Girls, Youth, Moral Police, Attack, Home stay, Mangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



