വിവാദ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്

 
Excise Department Clears MLA U. Prathibha's Son in Ganja Case
Excise Department Clears MLA U. Prathibha's Son in Ganja Case

Photo Credit: Facebook/Adv. U. Prathibha

● കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.
● നേരത്തെ ഒമ്പത് പ്രതികളുണ്ടായിരുന്ന കേസ്.
● കഞ്ചാവ് കണ്ടെടുത്ത രണ്ടുപേർക്കെതിരെ മാത്രം കേസ്.
● നിലവിൽ ഏഴ് പ്രതികളെ ഒഴിവാക്കി.
● എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നു.
● വൈദ്യപരിശോധന നടത്തിയില്ലെന്ന് കണ്ടെത്തൽ.

ആലപ്പുഴ: (KVARTHA) കഞ്ചാവ് കേസില്‍ യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവിനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് കനിവിന്റെ പേരില്ലാത്തത്. നേരത്തെ ഒമ്പത് പ്രതികളുണ്ടായിരുന്ന കേസില്‍ നിലവില്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ളവരെ ഒഴിവാക്കിയിരിക്കുകയാണ്. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. കഞ്ചാവ് ഉപയോഗിച്ചതിന് മതിയായ തെളിവോ സാക്ഷികളോ ഇല്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം.

കഴിഞ്ഞ ഡിസംബര്‍ 28-നാണ് തകഴിയില്‍ നിന്ന് കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിനും പൊതുസ്ഥലത്ത് ഉപയോഗിച്ചതിനുമായിരുന്നു കേസ്. കനിവ് ഒമ്പതാം പ്രതിയായിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വാര്‍ത്ത പുറത്തുവന്നതോടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിഭ എം.എല്‍.എ വാദിച്ചിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ പുറത്തുവന്നതോടെ വിവാദം ശക്തമായി. നിയമസഭയിലും സി.പി.എം ജില്ലാ സമ്മേളനത്തിലും പ്രതിഭ എക്‌സൈസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു.

തുടര്‍ന്ന് പ്രതിഭ എം.എല്‍.എ മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പ്രതിഭയുടെ മകനടക്കം ഏഴ് പേര്‍ക്കെതിരെ കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് കണ്ടെടുത്ത രണ്ടുപേര്‍ക്കെതിരെ മാത്രമേ കേസ് മുന്നോട്ട് പോകുകയുള്ളൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക. 

The Excise Department has cleared MLA U. Prathibha's son, Kaniv, in a ganja case, citing a lack of evidence in their interim report submitted to the court. Seven out of the nine initially accused have been dropped from the list. The Excise claims there's no concrete proof or witnesses to Kaniv's alleged drug use.

#UPrathibhaMLA, #GanjaCase, #KeralaExcise, #Kaniv, #AlappuzhaNews, #LegalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia