Arrest | വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണം; നവവരനുള്‍പ്പെടെ 7 പേര്‍ പിടിയില്‍, വാഹനം പിടിച്ചെടുത്തു

 
Image Representing police arrested newlywed include wedding group reels driving dangerously at kozhikode Nadapuram
Image Representing police arrested newlywed include wedding group reels driving dangerously at kozhikode Nadapuram

Image Credit: Facebook/Kerala Police

● രണ്ട് കാറുകള്‍ കൂടി ഉടന്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്.
● മോട്ടോര്‍ വാഹന വകുപ്പും നടപടികള്‍ തുടങ്ങി.
● ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.

കോഴിക്കോട്: (KVARTHA) നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. നവവരന്‍ അടക്കം കാര്‍ ഓടിച്ചവരാണ് പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത 5 വാഹനങ്ങളും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. 

വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അപകടകരമായി  വാഹനം ഓടിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ പരിശോധിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് നീക്കം. കൂടെ അപകടരമായി വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.

കഴിഞ്ഞ ദിവസം കോഴിക്കോട് നാദാപുരം വളയത്താണ് നടുറോഡില്‍ വിവാഹസംഘം റീല്‍സ് ചിത്രീകരിച്ചത്. മൂന്ന് കിലോമീറ്റര്‍ ദൂരം കാറുകളുടെ ഡോറില്‍ ഇരുന്നും, റോഡില്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചുമായിരുന്നു ആഡംബര വാഹനങ്ങളിലെ യാത്ര. ഇതിനിടെ പിന്നില്‍ നിന്നും വന്ന ഒരു വാഹനത്തെയും കടത്തിവിട്ടിരുന്നില്ല.

വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. വരന്‍ അര്‍ഷാദ് ഉള്‍പ്പടെ 7 പേരാണ് പിടിയിലായത്. ഇവര്‍ ഓടിച്ചിരുന്ന 7 വാഹനങ്ങളും തിരിച്ചറിഞ്ഞു, 5 എണ്ണം പിടിച്ചെടുത്തു. രണ്ട് കാറുകള്‍ കൂടി ഉടന്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Groom and six others have been arrested in Kozhikode for performing dangerous driving stunts during a wedding procession. The arrests were made after a video of the incident went viral on social media.

#WeddingStunts, #DangerousDriving, #Arrest, #KeralaNews, #ViralVideo, #TrafficViolation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia