Initiative | മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം എബ്രഹാം മുംബൈ മാരത്തോണ്‍ ഓടാനൊരുങ്ങുന്നു

 
K.M. Abraham, Chief Secretary of Kerala, wearing a marathon jersey
K.M. Abraham, Chief Secretary of Kerala, wearing a marathon jersey

Photo Credit: Facebook/REACH

● 42 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫുള്‍ മാരത്തണ്‍.
● ജനുവരി 19 നാണ് മുംബൈ മാരത്തണ്‍ നടക്കുന്നത്. 
● സിഎംഡിആര്‍എഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തും.

തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തോണ്‍ ഓടാനൊരുങ്ങുന്നു. വന്‍ നാശം വിതച്ച ചൂരല്‍ മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണില്‍ പങ്കെടുക്കുന്നത്. 42 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഫുള്‍ മാരത്തണ്‍ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തണ്‍. 

വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ജഴ്‌സി ധരിച്ചാണ് ഡോ. കെ.എം. എബ്രഹാം മാരത്തണില്‍ പങ്കെടുക്കുന്നത്. 'റണ്‍ ഫോര്‍ വയനാട് ' എന്ന ആശയം മുന്‍നിര്‍ത്തി തയാറാക്കുന്ന ജഴ്‌സിയിലും ഫ്‌ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാനുള്ള ആഹ്വാനവുമുണ്ടാകും. സിഎംഡിആര്‍എഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നേരത്തേ ഇതേ ദൈര്‍ഘ്യം വരുന്ന ലണ്ടന്‍ മാരത്തണും ഡോ. കെ.എം.എബ്രഹാം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തില്‍  മുഖ്യമന്ത്രി, ജഴ്‌സിയും ലോഗോയും  കെ.എം. എബ്രഹാമിന് കൈമാറും.

#MumbaiMarathon #Wayanad #Kerala #Solidarity #RunForWayanad #DisasterRelief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia