Violence | യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം; അബിൻ വർക്കിക്ക് പരുക്കേറ്റു
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് (Youth Congress) സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ (Abin Varkey) പോലീസ് ആക്രമിച്ചു.
നാല് പോലീസുകാർ ചേർന്ന് അബിൻ വർക്കിയെ വളഞ്ഞിട്ട് തലയിൽ അടിച്ചു. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റിട്ടും പ്രതിഷേധത്തിൽ പങ്കെടുക്കാൻ അദ്ദേഹം ശ്രമിച്ചു. പൊലീസ് ബസിൽ കയറ്റിയെങ്കിലും അബിൻ വർക്കി ബസ്സിൽ നിന്നിറങ്ങി. മറ്റ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതിഷേധക്കാർ പൊലീസിന്റെ ഷീൽഡ് തകർത്തതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആറേഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായത്. എന്നാൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്, സംയമനം പാലിച്ചിട്ടും പൊലീസ് അമിതമായി പ്രതികരിച്ചു എന്നാണ്.
രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള പ്രവർത്തകർ എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹം കേരളത്തിലെ നമ്പർ വൺ ക്രിമിനലാണെന്നും താനൂർ കൊലപാതകത്തിന് പിന്നിൽ അദ്ദേഹമാണെന്നും ആരോപിച്ചു.
#youthcongress #keralapolitics #protest #violence #policebrutality #abinverkey