വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണം; 35 വർഷമായി ഒപ്പമുള്ള ജീവനക്കാരൻ കവർന്നു, പ്രതി പിടിയിൽ


● വിവാഹ ആവശ്യത്തിനുള്ള സ്വർണമാണ് നഷ്ടപ്പെട്ടത്.
● ജൂൺ രണ്ടിനാണ് മോഷണം നടന്നത്.
● കടയുടമയാണ് പരാതി നല്‍കിയത്.
● പോലീസ് അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി.
കോഴിക്കോട്: (KVARTHA) വടകര മാർക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയില്‍നിന്ന് സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിലായി. ജീവനക്കാരനാണ് മോഷണത്തിന് പിടിയിലായത്. വിവാഹ ആവശ്യത്തിനായി കടയുടമ ഗീത ലോക്കറിൽ നിന്ന് എടുത്ത് കടയിൽ സൂക്ഷിച്ച സ്വർണ്ണമാണ് മോഷണം പോയത്. 24 പവൻ സ്വർണ്ണാഭരണമാണ് പ്രതി കവർന്നത്. ജൂൺ രണ്ടാം തീയതിയാണ് മോഷണം നടന്ന വിവരം കടയുടമ ഗീത അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് കടയിലെ ജീവനക്കാരൻ സുനിലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
മുപ്പത്തഞ്ച് വർഷത്തോളമായി കടയിൽ ജോലി ചെയ്യുന്ന ആളാണ് പ്രതി സുനിൽ എന്നാണ് ഗീത പറയുന്നത്. വിവാഹ ആവശ്യവുമായി ലോക്കറിൽ നിന്നും എടുത്ത സ്വർണ്ണം വീട്ടിൽ വെക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് ഗീത കടയിൽ സൂക്ഷിച്ചത്. ഇത് മനസ്സിലാക്കിയ പ്രതി സുനിൽ തക്കം നോക്കി മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിശ്വാസം തകർത്ത ഈ മോഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. വാർത്ത ഷെയർ ചെയ്യൂ.
Article Summary: A trusted employee stole 24 sovereigns of gold from a shop in Vadakara, Kozhikode, after the owner kept it there for safety; accused arrested.
#KozhikodeCrime #GoldTheft #Vadakara #EmployeeTheft #TrustBreach #KeralaPolice