Traffic Violation | സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകടകരമായ വിധത്തില്‍ യാത്ര; പൊലീസ് കേസെടുത്ത് പിഴയീടാക്കി

 
Photo Representing Mavoor Police Action in  Reckless Scooter Ride with Child
Photo Representing Mavoor Police Action in  Reckless Scooter Ride with Child

Photo Credit: Website/Kerala Police

● ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.
● മറ്റൊരു യാത്രക്കാരനാണ് ദൃശ്യം പകര്‍ത്തിയത്. 
● സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 
● മാവൂര്‍ പൊലീസാണ് നടപടിയുമായി രംഗത്തെത്തിയത്.

കോഴിക്കോട്: (KVARTHA) സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 

പത്ത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളും കുട്ടിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ പൊലീസ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ക്കായി വിവരം മോട്ടര്‍ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക.

Father in Kozhikode was fined after a video surfaced showing him driving a scooter with his young child seated facing backward in a dangerous manner, without helmets. The video sparked public criticism, leading to police action.

#RoadSafety #ChildSafety #TrafficRules #KeralaPolice #Kozhikode #Negligence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia