Crime | 'കോഴിക്കോട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവം'; ഹോട്ടലുടമ പിടിയില്‍; ഒളിവിലുള്ളവര്‍ക്കായി തിരച്ചില്‍


● കുന്നംകുളത്ത് നിന്ന് ബസ് യാത്രക്കിടെയാണ് ഹോട്ടൽ ഉടമ ദേവദാസിനെ പിടികൂടിയത്.
● പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
● വിഷയത്തില്‍ കേരള വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
കോഴിക്കോട്: (KVARTHA) മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടി യുവതിക്ക് പരുക്കേറ്റെന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കത്തെ ഹോട്ടലുടമയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഒളിവിലുള്ള ഇരുവരെയും വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മുക്കം പൊലീസ് പറഞ്ഞു.
കുന്നംകുളത്ത് നിന്ന് ബസ് യാത്രക്കിടെയാണ് ദേവദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ മുക്കത്ത് എത്തിച്ചു. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. ബുധനാഴ്ച പൊലീസ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
അതേസമയം, മുക്കത്ത് യുവതിയെ ഹോട്ടല്‍ ഉടമയും സഹായികളും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കേരള വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കോഴിക്കോട് റൂറല്‍ എസ്പിയോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതി കെട്ടിടത്തില്‍ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കുടുംബം പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറിമാറി പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട്. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നുവെന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക!
Woman jumped from a building in Mukkam, Kozhikode, while trying to escape a assault. The hotel owner has been arrested, and a search is underway for two other suspects. The Women's Commission has sought a report on the incident.
#KeralaCrime #Mukkam #Assault #WomensSafety #PoliceInvestigation #Arrest