യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഓൺലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോഴിക്കോട് തളീക്കരയിലാണ് സംഭവം.
● ജസീറ എന്ന 28 കാരിയാണ് മരിച്ചത്.
● സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സൂചന.
● മക്കളാണ് വിവരം പിതാവിനെ അറിയിച്ചത്.
കോഴിക്കോട്: (KVARTHA) കുറ്റ്യാടി കാഞ്ഞിരോളിയിലെ അംബലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ (28) യെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തളീക്കരയിലാണ് സംഭവം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസീറയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ്റ് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. മക്കളാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.
ഓൺലൈൻ ഇടപാടുകളാണ് ജസീറയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
തൊട്ടിൽപ്പാലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി കുടുംബത്തിന് വിട്ടുകൊടുത്തു. ബന്ധുക്കൾ നൽകിയ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൽ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കൾ: അൽമാൻ റാഷിദ്, റുഅ റാഷിദ്.
ഇത്തരം സംഭവങ്ങൾ എങ്ങനെ തടയാം? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Woman found dead at husband's home in Kozhikode; online debt suspected.
#Kozhikode #FoundDead #KeralaCrime #OnlineScam #MysteryDeath #PoliceProbe
