Suspicion | 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടുങ്ങി ആദ്യകുട്ടിയും കഴിഞ്ഞ ദിവസം തൊണ്ടയില്‍ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്

 
Image Representing Father Alleges Suspicious Circumstances in Infant's Death
Image Representing Father Alleges Suspicious Circumstances in Infant's Death

Representational Image Generated by Meta AI

● പൊക്കുന്ന് സ്വദേശി നിസാറിന്റെ മകനാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. 
● രണ്ടാഴ്ച മുമ്പ് ഈ കുട്ടി ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണിരുന്നുവെന്നും പരാതി.
● 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. 
● ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: (KVARTHA) എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിസാറിന്റെ ആദ്യത്തെ മകനും രണ്ടു വര്‍ഷം മുന്‍പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണ് ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. 

തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുഞ്ഞിന് മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

രണ്ടാഴ്ച മുമ്പ് ഈ കുട്ടിക്ക് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് പരുക്കേറ്റിരുന്നതായും അന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

An eight-month-old baby died after a bottle cap got stuck in his throat. The father has filed a complaint with the police, alleging foul play in the death of his child. This is the second child of the couple to die under similar circumstances. Two years ago, their first child died after choking on milk. Both deaths occurred at the wife's house.

#ChildDeath #SuspiciousDeath #KeralaNews #Tragedy #PoliceComplaint #Coincidence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia