Investigation | അടപ്പ് തൊണ്ടയില്‍ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് 

 
Kozhikode City Town Police Station Representing Infant's Death Ruled Accidental; Father's Concerns Remain
Kozhikode City Town Police Station Representing Infant's Death Ruled Accidental; Father's Concerns Remain

Photo Credit: Website/Kerala Police

● പൊക്കുന്ന് സ്വദേശി മുഹമ്മദ് നിസാര്‍ - ആയിഷ സുല്‍ഫത്ത് ദമ്പതികളുടെ മകനാണ് മരിച്ചത്.
● 'കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിന്റെ തൊണ്ടയില്‍ ഷാംപൂകുപ്പിയുടെ അടപ്പ് കുടുങ്ങുകയായിരുന്നു'.
● മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കി.
● സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍.

കോഴിക്കോട്: (KVARTHA) എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പൊക്കുന്ന് സ്വദേശി മുഹമ്മദ് നിസാര്‍ - ആയിഷ സുല്‍ഫത്ത് ദമ്പതികളുടെ രണ്ടാമത്തെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ തൊണ്ടയില്‍ ഷാംപൂകുപ്പിയുടെ അടപ്പ് കുടുങ്ങുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കി.

തിങ്കളാഴ്ച രാത്രി നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍വെച്ചായിരുന്നു ദാരുണസംഭവം. തൊണ്ടയില്‍ ഷാംപൂകുപ്പിയുടെ അടപ്പ് കുടുങ്ങിയ കുട്ടിയെ ഉടനെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആയിഷ ശുചിമുറിയില്‍ കയറിയ സമയത്താണ് അപകടം സംഭവിച്ചതെന്നും ആയിഷയും മാതാവിന്റെ സഹോദരിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നതെന്നുമാണ് വിവരം.

തുടര്‍ന്ന് അപകട വിവരം ഭാര്യയോ ഭാര്യയുടെ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണ് മുഹമ്മദ് നിസാര്‍ കോഴിക്കോട് ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വേറെയും ചില കാരണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ഈ കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീഴുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് വലിയ പരുക്കുകളേല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനൊന്നും ഭാര്യയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ലെന്നും കുഞ്ഞിന് അപകടം സംഭവിച്ചിട്ടും തന്നെ അറിയിച്ചില്ലെന്നും പ്രദേശവാസികള്‍ വിളിച്ചറിയിച്ചപ്പോഴാണ് അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. 
        
ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയില്‍ തൊണ്ടയില്‍ പാല്‍ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ആയിഷയുടെ വീട്ടില്‍വെച്ചാണ് രണ്ട് ദുരന്തങ്ങളും സംഭവിച്ചത്. തീര്‍ത്തും അസ്വാഭാവികത നിറഞ്ഞ സാഹചര്യമായതിനാലാണ് ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്ന് സൂചിപ്പിച്ച് ഭാര്യാവീട്ടുകാര്‍ക്കെതിരെ നിസാര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം. 

കഴിഞ്ഞ കുറച്ച് കാലമായി നിസാറും ആയിഷയും ഒന്നിച്ചല്ല താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

The preliminary post-mortem report in the death of an eight-month-old baby who choked on a bottle cap has found no foul play. The baby's father had filed a police complaint alleging suspicious circumstances surrounding the death, which occurred at his wife's home. This is the couple's second child to die under similar circumstances.

#InfantDeath #Choking #PostmortemReport #Kerala #Tragedy #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia