Ganja | 'തിരുവനന്തപുരത്ത് കഞ്ചാവ് മൊത്തവ്യാപാരികളായ 2 യുവാക്കൾ പിടിയിൽ'

 
Two Major Ganja Dealers Arrested in Thiruvananthapuram
Two Major Ganja Dealers Arrested in Thiruvananthapuram

Photo: Arranged

● നേരത്തെ കഞ്ചാവുമായി അറസ്റ്റിലായവരുടെ മൊഴിയാണ് നിർണായകമായത്.
● അറസ്റ്റിലായവരിൽ ഒരാൾക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ട്.
● ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. 

തിരുവനന്തപുരം: (KVARTHA) നഗരത്തിൽ കഞ്ചാവ് മൊത്തവില്പന നടത്തുന്ന രണ്ടുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി അരുൺ ബാബു (36), മലയിൻകീഴ് സ്വദേശി പാർത്ഥിപൻ (29) എന്നിവരാണ് പിടിയിലായത്. ഈ മാസം ആദ്യം ശാസ്തമംഗലത്ത് വെച്ച് ആറുകിലോ കഞ്ചാവുമായി അറസ്റ്റിലായ അനന്തു (22), വിനീഷ് (22) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

അനന്തുവും വിനീഷും നൽകിയ മൊഴിയിൽ, ശാസ്തമംഗലത്ത് പിടികൂടിയ കഞ്ചാവ് പാർത്ഥിപൻ ആവശ്യപ്പെട്ടിട്ടാണ് കൊണ്ടുവന്നതെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പരിശോധിച്ചതിൽ നിന്നും അരുൺ ബാബുവിനും ഈ കച്ചവടത്തിൽ പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സിറ്റിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് അറസ്റ്റിലായ അരുണും പാർത്ഥിപനും എന്ന് പൊലീസ് വിശദമായ ചോദ്യം ചെയ്യലിൽ കണ്ടെത്തി.

അറസ്റ്റിലായ അരുൺ ബാബുവിനെതിരെ ആംസ് ആക്ട്, നരഹത്യാ ശ്രമം, അടിപിടി, അബ്കാരി കേസ് എന്നിവ ഉൾപ്പെടെ 15 ഓളം കേസുകൾ നിലവിലുണ്ട്. പാർത്ഥിപൻ അടിപിടി, ആംസ് ആക്ട്, എൻ.ഡി.പി.എസ് കേസ്, പിടിച്ചുപറി തുടങ്ങിയ 10 ഓളം കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം നഗരത്തിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ബി.പി വിജയ് ഭരത് റെഡ്ഡിയുടെ നിർദേശാനുസരണം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവാർട്ട് കീലർ, മ്യൂസിയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.വിമൽ, സബ്ബ് ഇൻസ്പെക്ടർമാരായ വിപിൻ, ഷിജു, ഷെഫീൻ, സി.പി.ഒമാരായ രഞ്ജിത്ത്, അസീന, രാജേഷ്, ശരത്ത് ചന്ദ്രൻ, ശോഭൻ പ്രസാദ്, സുൽഫിക്കർ, വിജിൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Two major ganja dealers, Arun Babu and Parthipan, were arrested by Museum Police in Thiruvananthapuram for wholesale drug distribution.

#GanjaArrest, #Thiruvananthapuram, #DrugBust, #KeralaPolice, #CrimeNews, #OperationDHunt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia