Scandal | കോഴിക്കോട് ബാങ്കിലെ 17 കോടിയുടെ സ്വർണ്ണ തട്ടിപ്പ് കേസിൽ മുൻ മാനേജർ അറസ്റ്റില്‍
കോഴിക്കോട്: (KVARTHA) വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra) ശാഖയിൽ നിന്ന് 26 കിലോ സ്വർണം (Gold) തട്ടിയെടുത്ത കേസിൽ നിർണായക വഴിത്തിരിവ്. മുൻ ബാങ്ക് മാനേജർ മധു ജയകുമാറിനെ തെലങ്കാനയിൽ നിന്ന് പിടികൂടി. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു. 17 കോടിയുടെ 26 കിലോ സ്വര്‍ണ്ണമാണ് വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍നിന്ന് നഷ്ടമായത്. പുതിയ മാനേജര്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലുള്ള സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ശക്തമായത്.
മധു ജയകുമാർ സ്ഥലംമാറി പോയ ശേഷം പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുകയും വൈകാതെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലും പോകുകയായിരുന്നു. പിന്നീട് ഇദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ, കാര്‍ഷിക വായ്പയുടെ മറവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വർണം പണയം വെച്ചതായും, ബാങ്ക് സോണൽ മാനേജരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത് എന്നും ആരോപിച്ചു.
ഈ ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് (19.08.2024) ബാങ്കിൽ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകൾ പരിശോ
ധിക്കുന്നതിനൊപ്പം, മധു ജയകുമാർ വീഡിയോയില്‍ പരാമർശിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തെക്കുറിച്ചും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാര്‍ ആരോപിക്കുന്ന ബാങ്ക് സോണല്‍ മാനേജരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
#goldtheft #bankfraud #kerala #arrest #investigation #financialcrime