Complaint | 'വസ്ത്രം ഊരി മാറ്റി വീഡിയോ പകര്‍ത്തി'; വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസില്‍വെച്ച് ഉപദ്രവിച്ചതായി പരാതി


● കോട്ടയം പാലായിലെ പാലാ സെന്റ് തോമസ് സ്‌കൂളിലാണ് സംഭവം.
● നഗ്‌ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
● വിശദമായ അന്വേഷണം നടത്തിയ നടപടി എടുക്കുമെന്ന് പൊലീസ്.
കോട്ടയം: (KVARTHA) പാലായില്‍ വിദ്യാര്‍ത്ഥിയെ ക്ലാസില്‍വെച്ച് സഹപാഠികള്‍ ഉപദ്രവിച്ചതായി പിതാവിന്റെ പരാതി. പാലാ സെന്റ് തോമസ് സ്‌കൂളിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ, ക്ലാസ്സില്‍ ഉള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉപദ്രവിച്ചുവെന്നാണ് പരാതി.
ബലമായി പടിച്ചുവെന്ന് കുട്ടിയുടെ വസ്ത്രം ഊരി മാറ്റുകയും ശാരീരികമായി ഉപദ്രവിക്കുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ രണ്ടു പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ നഗ്‌ന ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് പ്രചരിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്രൂരത നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമില്‍ കൂടി പുറത്തുവന്നതോടെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി പരാതിയുമായി എത്തുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയില്‍ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
#schoolbullying #Kerala #Pala #studentsafety #childabuse #stopbullying #viralvideo #complaint