90 ശ­ത­മാ­നം ഇ­ന്ത്യ­ക്കാരും മാടുകളെപ്പോലെ വോട്ട് ചെ­യ്യു­ന്നവര്‍: കട്­ജു

ന്യൂഡല്‍­ഹി: 90 ശ­ത­മാ­നം ഇ­ന്ത്യ­ക്കാരും മാ­ടു­ക­ളെ പോലെ ഒ­ന്നു­മറിയാതെ വോട്ട് ചെയ്യുന്നവരാ­ണെ­ന്ന വിവാദ പ­രാ­മര്‍­ശ­വു­മായി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്­ജു. ഇങ്ങ­നെ വേ­ട്ടു­ചെ­യ്യു­ന്ന­ത് ഇന്ത്യ സമ്പൂര്‍ണ ജനാധിപത്യ രാജ്യമാണെന്ന് പറയാനാകില്ലെ­ന്നും കട്­ജു ഒ­രു ടി.വി. ചാ­ന­ലില്‍ സം­സാ­രിക്ക­വെ പ­റ­ഞ്ഞു.

90 ശ­ത­മാ­നം ഇ­ന്ത്യ­ക്കാ­രും മാ­ടുക­ളെ പോലെ ഒ­ന്നു­മ­റി­യാ­തെ ജാ­തിയും മ­തവും നോ­ക്കി വോ­ട്ട് ചെ­യ്യു­ന്ന­വ­രാ­ണ്. ക്രി­മിന­ലു­കള്‍ പാര്‍­ല­മെന്റില്‍ ഇ­രി­ക്കുന്ന­ത് ഇ­തി­ന് തെ­ളി­വാ­ണ്. ഞാന്‍ മ­ത­നി­രപേ­ക്ഷ വാ­ദി­യാ­ണ്. എ­ന്നെ ചി­ലര്‍ കോണ്‍­ഗ്ര­സു­ക­ര­നാ­യി മു­ദ്ര­കു­ത്ത­പ്പെ­ട്ടു. ജാട്ട്, മുസ്ലിം, യാദവന്‍, ഹരിജന്‍ എന്നിങ്ങനെയുള്ള പരിഗണനകളുടെ പുറത്താണ് തെരഞ്ഞെടുപ്പ്. ഈ അ­വസ്ഥ­യില്‍ ഞാന്‍ വോട്ട് ചെ­യ്യു­ന്നി­ല്ലെന്നും കട്­ജു വ്യ­ക്ത­മാ­ക്കി.

സ­ഞ്ജ­യ് ദ­ത്തി­നെ അ­നു­കൂ­ലി­ക്കാന്‍ ചി­ല കാ­ര­ണ­ങ്ങ­ളു­ണ്ടാ­യി­രുന്നു. ബാബ­റി മ­സ്­ജി­ദ് ത­കര്‍­ക്ക­പ്പെ­ട്ട ശേഷം ദ­ത്തി­ന് ഭീ­ഷ­ണി­യു­ണ്ടാ­യി­രു­ന്നു. ഇ­തി­നെ തു­ടര്‍­ന്ന് ത­ന്റെ­യും കുടും­ബ­ത്തിന്റയും ര­ക്ഷ­ക്കാ­യാ­ണ് ദ­ത്ത് ആയു­ധ­ങ്ങള്‍ സൂ­ക്ഷി­ച്ച­ത്. മാന്‍ വേ­ട്ട കേ­സില്‍ ഉള്‍­പെ­ട്ടി­രി­ക്കു­ന്ന സല്‍­മാന്‍ ഖാ­ന്റെ­യും, സെ­യ്­ഫ് അ­ലി ഖാ­ന്റെയും കേ­സ് പഠി­ച്ച ശേ­ഷം ആ­വ­ശ്യ­മെ­ങ്കില്‍ അ­വര്‍­ക്ക് വേ­ണ്ടി സം­സാ­രി­ക്കു­മെന്നും കട്­ജു കൂ­ട്ടി­ച്ചേര്‍­ത്തു.
New Delhi, Indian, Voters, National, Democracy, 90 Percent, People, Sheep and Cattle, Press Council of India Chairman, Justice Markandey Katju

സം­സാ­ര­ത്തി­നി­ട­യില്‍ കട്­ജു ആം­ആ­ദ്­മി പാര്‍­ട്ടി നേ­താവ് അരവിന്ദ് കെജ്രിവാളിനെ­യും, അ­ണ്ണാ ഹ­സാ­രെ­യ­യും വി­മര്‍­ശിച്ചു. അടുത്ത 20 വര്‍­ഷ­ത്തേ­ക്ക് ഇ­ന്ത്യ­യെ അ­ഴിമ­തി മു­ക്ത­മാ­ക്കാന്‍ ക­ഴി­യി­ല്ലെ­ന്നും കട്­ജു പ­റ­ഞ്ഞു.


Related News: 

ഒടുവില്‍ സൈബുന്നീസ ഖാസിക്കുവേണ്ടിയും കട്ജു കണ്ണുതുറന്നു
സഞ്ജയ് ദത്തിന് മാപ്പുനല്‍കണമെന്നാവശ്യപ്പെട്ട് കട്ജു രംഗത്ത്

Keywords: New Delhi, Indian, Voters, National, Democracy, 90 Percent, People, Sheep and Cattle, Press Council of India Chairman, Justice Markandey Katju, TV Channel, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post