Follow KVARTHA on Google news Follow Us!
ad

സഞ്ജയ് ദത്തിന് മാപ്പുനല്‍കണമെന്നാവശ്യപ്പെട്ട് കട്ജു രംഗത്ത്

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനകേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളീവുഡ് താരം സഞ്ജയ് ദത്തിനെ മാപ്പ് നല്‍കി ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. National news, New Delhi, Press Council of India, Chief Justice, Markandey Katju, Appealed, Maharashtra, Governor, K Sankarnarayanan, Pardon, Actor, Sanjay Dutt, Sentenced, Supreme Court, Five years, Jail, Arms case, 1993 Bombay blasts.
ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനകേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളീവുഡ് താരം സഞ്ജയ് ദത്തിനെ മാപ്പ് നല്‍കി ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ഈ ആവശ്യമുന്നയിച്ച് കട്ജു മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന് അപേക്ഷ നല്‍കി. ഭരണഘടനയിലെ 161മ് വകുപ്പ് പ്രകാരമാണ് കട്ജു ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്.

സഞ്ജയ് ദത്തിന് 1993ലെ സ്‌ഫോടനപരമ്പരകളില്‍ പങ്കില്ലെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് തന്റെ അപേക്ഷയെന്നും താരം ഇതിനകം നിരവധി പീഡനങ്ങള്‍ സഹിച്ചുവെന്നും കട്ജു അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

National news, New Delhi, Press Council of India, Chief Justice, Markandey Katju, Appealed, Maharashtra, Governor, K Sankarnarayanan, Pardon, Actor, Sanjay Dutt, Sentenced, Supreme Court, Five years, Jail, Arms case, 1993 Bombay blasts.വ്യാഴാഴ്ചയാണ് ആയുധങ്ങള്‍ കൈവശം വച്ച കുറ്റത്തിന് സഞ്ജയ് ദത്തിനെ സുപ്രീം കോടതി അഞ്ച് വര്‍ഷം തടവിന് വിധിച്ചത്. ഇതില്‍ ഒന്നരവര്‍ഷം താരം ജയിലില്‍ ചിലവഴിച്ചതിനാല്‍ മൂന്നര വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. നാല് ആഴ്ചയ്ക്കകം സഞ്ജയ് ദത്ത് കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.

മുംബൈ സ്‌ഫോടനപരമ്പരകളെ തുടര്‍ന്ന് നഗരത്തിലുണ്ടായ അതിക്രമങ്ങളില്‍ നിന്നും തന്റെ കുടുംബാംഗങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ തോക്കുകള്‍ സ്വന്തമാക്കിയതെന്നാണ് സഞ്ജയ് ദത്ത് വിചാരണവേളയില്‍ കോടതിയില്‍ പറഞ്ഞത്.

National news, New Delhi, Press Council of India, Chief Justice, Markandey Katju, Appealed, Maharashtra, Governor, K Sankarnarayanan, Pardon, Actor, Sanjay Dutt, Sentenced, Supreme Court, Five years, Jail, Arms case, 1993 Bombay blasts.
SUMMARY: New Delhi: Press Council of India chief Justice Markandey Katju has appealed to Maharashtra Governor K Sankarnarayanan to pardon actor Sanjay Dutt, who was today sentenced by the Supreme Court to five years in jail in an arms case related to the 1993 Bombay blasts.

Keywords: National news, New Delhi, Press Council of India, Chief Justice, Markandey Katju, Appealed, Maharashtra, Governor, K Sankarnarayanan, Pardon, Actor, Sanjay Dutt, Sentenced, Supreme Court, Five years, Jail, Arms case, 1993 Bombay blasts.

Post a Comment