Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ സൈബുന്നീസ ഖാസിക്കുവേണ്ടിയും കട്ജു കണ്ണുതുറന്നു

ന്യൂഡല്‍ഹി: 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി സഞ്ജയ് ദത്തിന് മാപ്പ് നല്‍കി ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡയ കട്ജു ഒടുവില്‍ ഇതേകേസിലെ പ്രതി സൈബുന്നീസ ഖാസിക്കുവേണ്ടിയും ശബ്ദമുയര്‍ത്തി.National news, New Delhi, Perceived, 1993 Bombay blasts case, Press Council of India, Chief Justice, Markandey Katju, Written, Blog, Seriously, Considering, Appealing, Pardon, 71-year-old, Zaibunissa Kazi.
ന്യൂഡല്‍ഹി: 1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി സഞ്ജയ് ദത്തിന് മാപ്പ് നല്‍കി ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡയ കട്ജു ഒടുവില്‍ ഇതേകേസിലെ പ്രതി സൈബുന്നീസ ഖാസിക്കുവേണ്ടിയും ശബ്ദമുയര്‍ത്തി. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയ കട്ജു സൈബുന്നീസ ഖാസിക്കുവേണ്ടിയും ഗവര്‍ണറെ സമീപിക്കുമെന്ന് തന്റെ ബ്ലോഗിലൂടെയാണ് വ്യക്തമാക്കിയത്.

71കാരിയും വിധവയുമായ സൈബുന്നീസ ഖാസിയും മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളില്‍ ഒരാളാണ്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന ആയുധങ്ങള്‍ കുറച്ചുനാള്‍ സ്വന്തം വീട്ടില്‍ സൂക്ഷിച്ചുവെന്ന കുറ്റമാണ് സൈബുന്നീസയ്‌ക്കെതിരെ ചുമത്തിയിരുന്നത്. ടാഡ നിയമപ്രകാരമാണ് കേസ്. ഇതേ നിയമത്തിലൂടെ അറസ്റ്റ് ചെയ്ത ബോളീവുഡ് താരം സഞ്ജയ് ദത്തിനെ ടാഡ വകുപ്പുകളില്‍ നിന്നും സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ സൈബുന്നീസയെ ഒഴിവാക്കാതിരുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തു. ഒരേ കുറ്റം ചെയ്തവര്‍ക്ക് രണ്ട് ശിക്ഷപാടില്ലെന്നും രാജ്യത്ത് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും ആരോപണമുയര്‍ന്നു.

National news, New Delhi, Perceived, 1993 Bombay blasts case, Press Council of India, Chief Justice, Markandey Katju, Written, Blog, Seriously, Considering, Appealing, Pardon, 71-year-old, Zaibunissa Kazi.ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈബുന്നീസ ഖാസി മാപ്പര്‍ഹിക്കുന്നവളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാലും ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഗവര്‍ണര്‍ക്ക് അപ്പീല്‍ നല്‍കാനാണ് തന്റെ തീരുമാനം. സഞ്ജയ് ദത്ത് മാത്രമല്ല നിരവധിപേര്‍ക്ക് ഈ പരിഗണ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് ദത്തിന് മാപ്പുനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ ദേശീയ മാധ്യമങ്ങളാണ് സൈബുന്നീസ ഖാസിയുടെ നിരപരാധിത്വം ഉയര്‍ത്തിക്കാണിച്ച് ശ്രദ്ധ പിടിച്ചുപറ്റിയത്.

SUMMARY: New Delhi: In what could be perceived as a ray of hope for the other accused in the 1993 Bombay blasts case, Press Council of India chief Justice Markandey Katju has written in his blog today that that he is seriously considering appealing for a pardon for 71-year-old Zaibunissa Kazi.


Also Read:

സഞ്ജയ് ദത്തിനും സൈബുന്നിസയ്ക്കും രണ്ടുനീതിയോ?

Keywords: National news, New Delhi, Perceived, 1993 Bombay blasts case, Press Council of India, Chief Justice, Markandey Katju, Written, Blog, Seriously, Considering, Appealing, Pardon, 71-year-old, Zaibunissa Kazi.

Post a Comment