Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ ചാണ്ടി രാജിവെക്കാതെ ഉപരോധം പിന്‍വലിച്ചത് കോണ്‍-സി.പി.എം ഒത്തുകളി: ശോഭ

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ സമരം പിന്‍വലിച്ചത് കോണ്‍ഗ്രസ് - സി.പി.എം Malappuram, Oommen Chandy, Chief Minister, Congress, CPM, BJP, Kerala, Malayalam
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ സമരം പിന്‍വലിച്ചത് കോണ്‍ഗ്രസ് - സി.പി.എം നേതൃത്വത്തിന്റെ ഒത്തുകളിയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കേസ് അട്ടിമറിച്ച് പിണറായിയെ സംരക്ഷിച്ച ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സി.പി.എം അവസരം നല്‍കിയിരിക്കുകയാണെന്നും ശോഭാസുരേന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും, ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് വരെയുള്ളവരും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറിയ എല്‍.ഡി.എഫ് നേതൃത്വം ജനങ്ങളോടും അണികളോടും മാപ്പ് പറയണം. ഉമ്മന്‍ ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ച ഇടതുമുന്നണി സോളാര്‍തട്ടിപ്പിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പെടുത്താതെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത് പരിഹാസ്യമാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ജയിലില്‍ പോകാതിരിക്കാനാണിത്.

Malappuram, Oommen Chandy, Chief Minister, Congress, CPM, BJP, Kerala, Malayalam News, ലാവ്‌ലിന്‍ കേസ് ലോകസഭയിലും രാജ്യസഭയിലും പിണറായിക്കെതിരെ കൊണ്ടുവരുമെന്ന് പി.സി ചാക്കോയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.പി മാര്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുമായി സി.പി.എം ഒത്തുതീര്‍പിലെത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് സെക്രട്ടറിയേറ്റിന് അവധി പ്രഖ്യാപിക്കേണ്ടിവന്നിട്ടും സമരം പിന്‍വലിച്ച് കീഴടങ്ങിയത് സി.പി.എം - കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം സോളാര്‍ - ലാവ്‌ലിന്‍ വിഷയത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

ചെയ്ത പ്രത്യുപകാരത്തിന് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പ്രസംശ ഏറ്റുവാങ്ങി ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കാതെ സമരം പിന്‍വലിച്ച ഇടതുമുന്നണി നിലപാട് പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

Related News: 
ഇടതു മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചു
Also Read: 
മണല്‍ മാഫിയ പിന്തുടര്‍ന്നപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്

Keywords: Malappuram, Oommen Chandy, Chief Minister, Congress, Shobha Surendran, CPM, BJP, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment