Follow KVARTHA on Google news Follow Us!
ad

ഇടതു മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചു

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് Thiruvananthapuram, Secretariat, Thiruvananthapuram, Chief Minister, Oommen Chandy, Resignation, Pinarayi vijayan, Kerala,
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്  ഇടതുമുന്നണി സെക്രട്ടേറിയറ്റ് പടിക്കല്‍ രണ്ടു ദിവസമായി നടത്തിവരുന്ന ഉപരോധ സമരം പിന്‍വലിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചത്.

സെക്രട്ടേറിയേറ്റ് ഉപരോധത്തിനായി തിരുവനന്തപുരത്തെത്തിയ മുഴുവന്‍ പ്രവര്‍ത്തകരും പ്രധാന സമരപന്തലിലേക്ക് എത്തിയതിന് ശേഷമാണ് പിണറായി വിജയന്‍ ഇടതുമുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്. മുന്നണി പവര്‍ത്തകരുടെ സഹന സമരമാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയതെന്നും, ബലം പ്രയോഗിക്കാനല്ല മറിച്ച് തങ്ങളുടെ കരുത്ത് കാണിക്കാനാണ് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ഇടതുമുന്നണി പ്രവര്‍ത്തകര്‍ എത്തിയതെന്നും പിണറായി പറഞ്ഞു.  മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Withdraw, Thiruvananthapuram, Secretariat, Thiruvananthapuram, Chief Minister, Oommen Chandy,
സമരത്തിന്റെ ആവശ്യങ്ങളിലൊന്നായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായും ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ മറ്റ് തടസങ്ങളൊന്നും ഇല്ലാതിരിക്കാന്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  ഉപരോധ സമരത്തിന്റെ ഒന്നാംഘട്ടം അവസാനിച്ചതിനാലാണ് സെക്രട്ടേറിയേറ്റ് ഉപരോധം പിന്‍വലിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യം നടപ്പിലാകുന്നതുവരെ സമരം തുടരുക തന്നെ ചെയ്യും.

സെക്രട്ടേറിയേറ്റിനെതിരെയല്ല ഇടതുമുന്നണി സമരം നടത്തുന്നതെന്നും ഭരണസിരാകേന്ദ്രമായതുകൊണ്ടാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെയല്ല സമരം നടത്തിയത്. അങ്ങനെ കരുതാതിരിക്കാന്‍ വേണ്ടിയാണ്  രാത്രിയും ഉപരോധം നടത്തിയത്. സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ ഭയന്ന് മുട്ടുകുത്തുകയായിരുന്നുവെന്നും  അതിനു തെളിവാണ് സെക്രട്ടേറിയേറ്റിന്  രണ്ട് ദിവസം അവധി നല്‍കിയതെന്നും പിണറായി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സോളാര്‍ തട്ടിപ്പില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പ്രതിപക്ഷം ചര്‍ച്ച ചെയ്യാന്‍ തയാറാണെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കുമെന്നും ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചിരുന്നു. രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയാറാണെന്നതാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി യു.ഡി.എഫ് യോഗത്തെ അറിയിച്ചിരുന്നു.

Also Read: 
ഫയര്‍മാന്‍ ഉറക്കത്തില്‍ ഹൃദ്രോഗം മൂലം മരിച്ചു

Keywords: Withdraw, Thiruvananthapuram, Secretariat, Thiruvananthapuram, Chief Minister, Oommen Chandy, Resignation, Pinarayi vijayan, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

1 comment

  1. secreteriate samaravum cheettipoyi.... ini end...? endi vendi ithra adhikam alkare thalasthanath ethichu..? ennitt umman chandi raajivecho...?