പ്രവാചക നിന്ദ: സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം കര്‍ശനമാക്കുന്നു
Jul 21, 2013, 14:11 IST
കാസര്‍കോട്: ഫേസ് ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ കമന്റുകളെയും പോസ്റ്റുകളെയും നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് പോലീസ് സംവിധാനം ശക്തമാക്കുന്നു. കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍ പരാമര്‍ശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തന്നെ പോലീസിന് നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട്ട് ഉടലെടുത്ത സംഘര്‍ഷ സ്ഥിതി കണക്കിലെടുത്ത് കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഏത് വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടികളുമായി പോലീസ് മുന്നോട്ട് പോകുമെന്ന് കാസര്‍കോട് എസ്.പി തോംസണ്‍ ജോസ് കെവാര്‍ത്തയോടെ പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനും കലാപമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നതും പോലീസ് ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.
ശനിയാഴ്ച വൈകിട്ട് കുമ്പളയില്‍ ഒരു വിഭാഗം നടത്തിയ പ്രതിഷേധവും അതിനിടെ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയത്തിനു നേരെ ചിലര്‍ കല്ലെറിയുകയും ബസ് തകര്‍ക്കുകയും ചെയ്ധിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വീണ്ടും നടന്ന പ്രകടനവും ഇതോടനുബന്ധിച്ച് ജില്ലയിലെ മറ്റു പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതും കണക്കിലെടുത്താണ് സുരക്ഷാ നടപടികളുടെ ഭാഗമായി നിരേധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാഭരണകൂടം നിര്‍ബന്ധിതരായത്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തന്നെ പോലീസിന് നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട്ട് ഉടലെടുത്ത സംഘര്‍ഷ സ്ഥിതി കണക്കിലെടുത്ത് കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഏത് വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടികളുമായി പോലീസ് മുന്നോട്ട് പോകുമെന്ന് കാസര്‍കോട് എസ്.പി തോംസണ്‍ ജോസ് കെവാര്‍ത്തയോടെ പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനും കലാപമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നതും പോലീസ് ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.

Related News:
ഫേസ് ബുക്ക് പ്രചരണം: കുമ്പളയില്‍ പ്രതിഷേധ പ്രകടനം
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേസുകള്‍
രാത്രി ക്ലാസ് മുറിയില്‍ നിന്ന് നിലവിളിച്ച യുവതി പോലീസ് കസ്റ്റഡിയില്‍
ഫേസ് ബുക്ക് പ്രചരണം: കുമ്പളയില്‍ പ്രതിഷേധ പ്രകടനം
സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേസുകള്‍
Keywords : Kasaragod, Facebook, Prophet, Social Network, Police, Comments, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.