സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേ­സു­കള്‍

 


ADVERTISEMENT

കാസര്‍കോട്: ഫേസ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍­ത്ത­കള്‍­ക്ക് നല്‍കു­ന്ന ക­മന്റു­ക­ളിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതും അവഹേളി­ക്കു­ന്നതും സ­മു­ദാ­യങ്ങ­ളെയും വി­ശ്വാ­സ­ത്തേയും അ­പ­കീര്‍­ത്തി­പ്പെ­ടു­ത്തു­ന്ന­തും ദു­രു­പ­യോ­ഗം­ചെ­യ്യുന്ന വിധത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തതിന് കാസര്‍കോട് ജില്ലയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കാസര്‍കോട് ടൗണ്‍ സ്‌­റ്റേഷനില്‍ രണ്ടും, കുമ്പളയില്‍ ഒരുകേസും ആണ് പോലീസ് രജിസ്റ്റര്‍ ചെയ്­തത്. കു­മ്പ­ള­യില്‍ മ­റ്റൊ­രു മ­ത­ത്തിന് ശ­ക്തി കുമ്പള എ­ന്ന് പേ­രി­ട്ടാ­ണ് ­പ്രൊ­ഫൈല്‍ ഉ­ണ്ടാ­ക്കി വി­ദ്വേ­ഷം വ­ളര്‍­ത്തു­ന്ന ചി­ത്ര­ങ്ങ­ളും ക­മന്റു­കളും പോ­സ്­റ്റ് ചെ­യ്­തി­രി­ക്കു­ന്ന­ത്.

ഫേസ്ബുക്കിന് പുറ­മെ മൊ­ബൈ­ലില്‍ വാട്ട്‌­സ്അപ്പി­ലുടെ ഗ്രൂ­പ്പ് മെ­സേ­ജ് അ­യച്ച് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതി­രെയും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂ­ടെ ദൈ­വ­ദൂതനെ അവഹേളിച്ച് ഫോട്ടോ­കളും മോശം പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്തതിനാണ് കുമ്പളയില്‍ കേസെടുത്തിരിക്കു­ന്നത്. കഴിഞ്ഞ ദി­വ­സ­ങ്ങ­ളിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ചിത്രങ്ങളും പരാമര്‍ശങ്ങളും ശ്രദ്ധയില്‍പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം; കാസര്‍കോട്ട് 3 കേ­സു­കള്‍കുറ്റവാ­ളികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഐ.ടി. ആക്ട് പ്രകാരമാ­ണ് എല്ലാ കേ­സു­കളും ര­ജി­സ്റ്റര്‍ ചെ­യ്­തി­രി­ക്കു­ന്നത്. അഞ്ചും മൂന്നും വര്‍­ഷം ക­ഠി­ന­തട­വ് ല­ഭി­ക്കാ­വു­ന്ന കു­റ്റം ചു­മ­ത്തി­യാ­ണ് കേ­സെ­ടു­ത്തി­രി­ക്കു­ന്നത്.

കാസര്‍കോട് വാര്‍ത്ത ഡോട് കോമില്‍ സാബിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട വാര്‍ത്തയില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റ് പോസ്റ്റ് ചെയ്തതിനാണ് കാസര്‍കോട് ടൗണ്‍ പോലീ­സ് മ­റ്റൊരു കേസെടുത്തത്. സമീര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ട കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ കേസെടുത്ത് അന്വേഷിക്കാന്‍ ടൗണ്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിലാ­ണ് ഉദു­മ മാ­ങ്ങാ­ട് ബാ­ര സ്വ­ദേ­ശി എം.കെ. ഇ­ബ്രാ­ഹി­മി­ന്റെ പ­രാ­തി­യില്‍ ടൗണ്‍ പോലീസ് മറ്റൊരു കേസെടു­ത്തത്. അ­തി­നി­ടെ ഇത്ത­രം സം­ഭ­വ­ങ്ങള്‍ ഉ­ണ്ടാ­കു­മ്പോള്‍ പ്ര­ശ്‌­ന­ങ്ങ­ള്‍ നല്ല­രീ­തി­യില്‍ പോ­ലീ­സു­മാ­യി സ­ഹ­ക­രി­ച്ച് ന­ടപ­ടി ഉ­റ­പ്പാ­ക്കു­ന്ന­തി­ന് പ­ക­രം ചിലര്‍ ആ­ളുക­ളെ സം­ഘ­ടി­പ്പി­ച്ച് നിയ­മം കൈ­യ്യി­ലെ­ടു­ക്കു­ന്നതും പോ­ലീ­സ് ഗൗ­ര­വ­ത്തോ­ടെ­യാ­ണ് കാ­ണു­ന്നത്.


ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു


Also Read:


Keywords : Facebook, Kasaragod, Police, Case, Comments, News, Kerala, Communal Violence, Profile, Photos, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia