ഏറേ വിവാദമായ സൂര്യ ടിവി റിയാലിറ്റി ഷോ മലയാളി ഹൗസ് സം പ്രേക്ഷണം നിറുത്തുമെന്ന വാര്‍ത്ത തെറ്റാണെന്ന് സൂര്യടിവി വ്യക്തമാക്കി. സൂര്യടിവി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളി ഫാമിലി നിറുത്തുകയാണെന്ന വാര്‍ത്ത തെറ്റാണെന്നും പരിപാടിക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നതെന്നും അതിനാല്‍ തന്നെ പൂര്‍വ്വാധികം ശക്തമായി പരിപാടി തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ രാത്രി എട്ട് മണിക്ക് സം പ്രേക്ഷണം ചെയ്യുമെന്നും സൂര്യ ടിവി അറിയിച്ചു.
മലയാളിയുടെ കപട സദാചാര വാദത്തെ വലിച്ചുകീറുന്ന പരിപാടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഫേസ്ബുക്ക് അടക്കുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തുവരുന്നത്. മലയാളി യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന ആരോപണവും മലയാളി ഹൗസിനെതിരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആധുനീക വല്‍ക്കരിക്കപ്പെട്ട മലയാളികളുടെ സ്വഭാവ സവിശേഷതകളാണ് മല്‍സരാര്‍ത്ഥികള്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നത് എന്നതാണ് വാസ്തവം. കപടമുഖങ്ങളുമായി സമൂഹത്തില്‍ ഇടപഴകുന്ന മലയാളിയുടെ സംസ്‌ക്കാര ശൂന്യതയും സദാചാര മുഖം മൂടിയും വലിച്ചുകീറുന്നതാണ് പരിപാടിയായി.
മലയാളിഹൗസ് എന്ന റിയാലിറ്റി ഷോ കൊണ്ട് ചാനല്‍ മുന്നോട്ട് വെക്കുന്ന ആശയം ഒരു വീട്ടില്‍ കഴിയുന്ന പല വ്യക്തികളുടെ യദാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വരിക എന്നതാണ്. ബോളീവുഡില്‍ വന്‍ വിജയമായി മാറിയ ബിഗ്‌ബോസിന്റെ മലയാളവല്‍ക്കരണമാണ് മലയാളി ഫാമിലി.
Also Read:
സൂര്യാ ടി.വിയിലെ 'മലയാളി ഹൗസി'ല്‍ സംഭവിച്ചതെന്താണ്?
Keywords: Entertainment news, Surya TV, Malayalee House, Stop, Controversy, Demand, Moral, Malayalees, Facebook, Protest,
മലയാളിയുടെ കപട സദാചാര വാദത്തെ വലിച്ചുകീറുന്ന പരിപാടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഫേസ്ബുക്ക് അടക്കുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തുവരുന്നത്. മലയാളി യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന ആരോപണവും മലയാളി ഹൗസിനെതിരെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആധുനീക വല്‍ക്കരിക്കപ്പെട്ട മലയാളികളുടെ സ്വഭാവ സവിശേഷതകളാണ് മല്‍സരാര്‍ത്ഥികള്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നത് എന്നതാണ് വാസ്തവം. കപടമുഖങ്ങളുമായി സമൂഹത്തില്‍ ഇടപഴകുന്ന മലയാളിയുടെ സംസ്‌ക്കാര ശൂന്യതയും സദാചാര മുഖം മൂടിയും വലിച്ചുകീറുന്നതാണ് പരിപാടിയായി.

Also Read:
സൂര്യാ ടി.വിയിലെ 'മലയാളി ഹൗസി'ല്‍ സംഭവിച്ചതെന്താണ്?
Keywords: Entertainment news, Surya TV, Malayalee House, Stop, Controversy, Demand, Moral, Malayalees, Facebook, Protest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.