Follow KVARTHA on Google news Follow Us!
ad

സൂര്യാ ടി.വിയിലെ 'മലയാളി ഹൗസി'ല്‍ സംഭവിച്ചതെന്താണ്?

രണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സൂര്യാ ടി.വിയുടെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ. മലയാളികളുടെ Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit
മേരി ലില്ലി

ണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സൂര്യാ ടി.വിയുടെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ. മലയാളികളുടെ സംസ്‌കാരത്തിന് നിരക്കാത്തതാണ് പ്രസ്തുത പരിപാടിയെന്നാണ് പൊതുവേയുള്ള ആക്ഷേപം. അതിനെ സമര്‍ത്ഥിക്കുന്ന ചില വീഡിയോകളും ചിത്രങ്ങളും ചൂടപ്പം പോലെയാണ് ആളുകള്‍ ഏറ്റെടുക്കുന്നത്.

മലയാളി ഹൗസില്‍ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്ന് നമ്മുടെ തോക്ക് സ്വാമി പോലും പറഞ്ഞു കഴിഞ്ഞു. സത്യത്തില്‍ എന്താണ് മലയാളി ഹൗസ്? മുറികള്‍ അടച്ചിട്ട ഒരു വീട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പതിനാറു പേര്‍ ഉണ്ണുന്നതും കിടക്കുന്നതും ഒക്കെ ഒരു പൊതുവായ സ്ഥലത്ത്. ഓരോ ആളുകളെ പുറത്താക്കുന്നതിനനുസരിച്ച് ഓരോ മുറി തുറക്കും. ഇങ്ങനെ പതിനാറു പേരുടെ നൂറു ദിവസത്തെ ജീവിതം മുപ്പതു ക്യാമറകള്‍ കൊണ്ട് ഒപ്പിയെടുക്കുന്നു.

എല്ലാ മനുഷ്യര്‍ക്കും ഒന്നോ ചിലപ്പോള്‍ അതിലേറെയോ മുഖം മൂടികള്‍ ഉണ്ടായിരിക്കും. വീട്ടില്‍ പെരുമാറുന്നത് പോലെയായിരിക്കില്ല സമൂഹത്തില്‍ പെരുമാറുന്നത്. വീട്ടില്‍ ഭാര്യയെയും മക്കളെയും അടക്കി ഭരിക്കുന്നവര്‍ ഓഫീസില്‍ മേലധികാരികളുടെ മുമ്പിലെത്തിയാല്‍ പൂച്ചയായിരിക്കും. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ ഒരു പഞ്ചാരകുഞ്ചു ആയിരിക്കും. നേരെ തിരിച്ചും ആളുകള്‍ ഉണ്ട്. പുറത്ത് ആള്‍ വലിയ സിംഹവും പുലിയും ആയിരിക്കും. പക്ഷേ വീട്ടില്‍ ഭാര്യയുടെ മുമ്പിലെത്തിയാല്‍ പേടിച്ചു മുട്ട് കൂട്ടിയിടിക്കും. ഇതേപോലെയുള്ള സ്ത്രീകളും ഉണ്ടായിരിക്കും.
Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit

ഒരു ക്യാമറയുടെ മുമ്പിലല്ല മുപ്പതു ക്യാമറകള്‍ക്ക് മുമ്പില്‍ ജീവിക്കുമ്പോള്‍ സമൂഹത്തില്‍ പരിശുദ്ധരായി ജീവിക്കുന്ന പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുക തന്നെ ചെയ്യും. അതും ക്യാമറകള്‍ എവിടെയൊക്കെ ഉണ്ട്, അവിടെ നടക്കുന്ന സംഭവങ്ങള്‍ എഡിറ്റ് ചെയ്തു നല്ലത് മാത്രമാണോ പ്രക്ഷേപണം ചെയ്യുക അതോ നല്ലതും ചീത്തതും ചാനല്‍ പുറത്ത് വിടുമോ ഇത്തരത്തിലുള്ള ഐഡിയ ഒന്നും പങ്കെടുക്കുന്നവര്‍ക്കില്ല എന്നാണ് പരിപാടി കാണുമ്പോള്‍ മനസിലാവുന്നത്. അതുകൊണ്ടാണ് തിങ്കള്‍ എന്നു പേരുള്ള ഒരു യുവതി പരസ്യമായി നിന്നു സിഗററ്റ് വലിക്കുന്നത്. അഞ്ചു ലക്ഷം കൊണ്ട് സിനിമ പിടിച്ച സന്തോഷ് പണ്ഡിറ്റ് ഒറ്റ തന്തയ്ക്കു പിറന്നവന്‍ ആണോ എന്നു ചോദിച്ചത്. കുട്ടിയുടുപ്പും ഇട്ടു കാലില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്നത്. അതേ വസ്ത്രം ധരിച്ച് ഒരു ചെറുപ്പകാരന്റെ കൈത്തണ്ടയില്‍ കിടന്നത്.

മലയാളി ഹൗസ് കണ്ട രജിത എന്നൊരു സുഹൃത്ത് എന്നോട് ഈയിടെ പറഞ്ഞു, ജി.എസ്. പ്രദീപിനെ അവര്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അയാള്‍ മറ്റുള്ളവരെ പട്ടി എന്നു വിളിച്ചപ്പോള്‍ ആ ഇഷ്ടം അവസാനിച്ചുവെന്ന്. ഇത്തരത്തില്‍ ഊതി വീര്‍പിച്ച ബലൂണുകള്‍ പൊട്ടി തകരാന്‍ ഒരു റിയാലിറ്റി ഷോ കാരണമാകുന്നത് അത്ര ചെറിയ കാര്യമാണോ? അതിലേറെ താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അല്ല വെറുമൊരു കോമാളിയാണെന്ന് ഓരോ ദിവസവും പ്രദീപ് തെളിയിക്കുന്നുണ്ട്.

അടുത്തത് സിന്ധു ജോയി. ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവ് എന്ന നിലയിലായിരുന്നു സിന്ധുവിനെ കേരളം കണ്ടത്. പാര്‍ട്ടി മാറിയാലും സിന്ധു ജോയി എന്നു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് മനസില്‍ തോന്നിയിരുന്ന ഒരു കാഴ്ചപ്പാട് ഉണ്ട്. കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഗ്രാനേഡുകള്‍ക്ക് മുമ്പില്‍ തളരാതിരുന്ന ആ യുവതി പാര്‍ട്ടി മാറിയപ്പോള്‍ രണ്ടു ചീമുട്ടകള്‍ക്ക് മുമ്പില്‍ മുട്ട് മടക്കിയത് മറക്കുന്നില്ല. എന്തായാലും മലയാളി ഹൗസില്‍ നിന്നും പുറത്തിറങ്ങുന്ന സിന്ധു ജോയിക്കു പഴയത് പോലെ സമൂഹത്തിന് മുമ്പില്‍ തലയുയര്‍ത്തി ഇനി നടക്കാന്‍ കഴിയില്ല എന്നു തിരിച്ചറിയണമെങ്കില്‍ സൂര്യാ ടി.വി. പുറത്തു വിട്ട ദൃശ്യങ്ങള്‍ കൂടി അവര്‍ കാണേണ്ടതുണ്ട്.

ഇനി അവശേഷിക്കുന്ന രണ്ടു പ്രമുഖര്‍ സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍ എന്നിവരാണ്. സന്തോഷ് പണ്ഡിറ്റിന് മലയാളി ഹൗസ് കഴിയുന്നതോടെ ആരാധകര്‍ വര്‍ധിക്കാനാണ് സാധ്യത. മറ്റുള്ളവരെ പോലെ കുതികാല്‍ വെട്ടാനും പരദൂഷണം പറയാനും അയാള്‍ മെനക്കെടുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അയാള്‍ കൂതറയാണെന്നും കോമാളിയാണെന്നും പറയുന്നവര്‍ക്കിടയില്‍ അതൊന്നുമല്ലാത്ത ഒരാള്‍ എന്ന നിലയിലായിരിക്കും മലയാളി ഹൗസിന് ശേഷം സന്തോഷ് പണ്ഡിറ്റ് വിലയിരുത്തപ്പെടുക. സന്തോഷ് പണ്ഡിറ്റ് ബഫൂണ്‍ ആണെന്ന് പറഞ്ഞു നടക്കുന്നവരെക്കാള്‍ കഴിവും അറിവുമുള്ള ഒരാളാണ് സത്യത്തില്‍ അയാളെന്ന് മലയാളി ഹൗസ് തെളിയിക്കുന്നുണ്ട്.

അടുത്തത് നമ്മുടെ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പരിച്ഛേദമായ രാഹുല്‍ ഈശ്വര്‍ ആണ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന രണ്ടു യുവതികളോട് പരിപാടി കഴിഞ്ഞാല്‍ നമുക്ക് ഗോവയില്‍ പോയി രണ്ടു മൂന്നു ദിവസം താമസിക്കണമെന്നും പരിപാടിയുടെ ഭാഗമായുള്ള നിര്‍ബന്ധ താമസമാണെന്ന് വീട്ടില്‍ പറഞ്ഞാല്‍ മതിയെന്നും റോസ് എന്ന യുവതിയെ ചൂണ്ടിക്കാണിച്ചു അവളെ ഞാന്‍ എന്തായാലും വിടില്ല എന്നൊക്കെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത് ചില്ലറക്കാര്യമാണോ? എത്ര ക്യാമറകള്‍ ഉണ്ടെങ്കിലും മനുഷ്യരുടെ പുറം പൂച്ച് ചില നേരങ്ങളില്‍ അവരറിയാതെ പുറത്തുചാടും എന്നല്ലേ ഇത് തെളിയിക്കുന്നത്? എന്തായാലും പ്രദീപും രാഹുല്‍ ഈശ്വറുമൊക്കെ വിവാഹിതരാണെങ്കില്‍ തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ പൂമുഖ പടിയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന പൂന്തിങ്കള്‍ ഭാര്യമാരെ കണി കാണാന്‍ ഒരു സാധ്യതയുമില്ല.

Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit
Mary Lilly
(Writer)
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ കൊണ്ട് ചാനല്‍ മുന്നോട്ട് വെക്കുന്ന ആശയം ഒരു വീട്ടില്‍ കഴിയുന്ന പല പല വ്യക്തികളുടെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നത് പുറത്തു കൊണ്ട് വരിക എന്നത് തന്നെയാണ്. ഏറ്റവും അവസാനം വരെ മുഖം മൂടിയുമായി പിടിച്ചു നില്‍ക്കുന്നവരായിരിക്കും അതില്‍ വിജയിയാവുക. അതില്‍ സൂര്യാ ടി.വി. വിജയിച്ചു എന്നാണ് എനിക്കു തോന്നുന്നത്. അല്ലാതെ കേരളത്തിന്റെ സംസ്‌കാരം നശിച്ചു എന്നു പറഞ്ഞു മുറവിളി കൂട്ടാന്‍ അവിടെ നടക്കുന്നത് ആളുകളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പരിപാടിയോ മാര്‍പാപ്പയെ തെരെഞ്ഞെടുക്കുന്ന ചടങ്ങോ ഒന്നുമല്ലല്ലോ.




Also Read:
പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് ചീറിപ്പാഞ്ഞു; നാട്ടുകാര്‍ നിര്‍ത്തിച്ച് പോലീസിലേല്‍പിച്ചു

Keywords: Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit, Channel, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment