Follow KVARTHA on Google news Follow Us!
ad

സഞ്ജയ് ദത്തിനും സൈബുന്നിസയ്ക്കും രണ്ടുനീതിയോ?

മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ബോളീവുഡ് താരം സഞ്ജയ് ദത്തിനെ തെറ്റുകള്‍ പൊറുത്തുനല്‍കി വിട്ടയക്കണോ? അതോ 257 പേരുടെ ജീവനെടുക്കുന്ന സ്‌ഫോടനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടും അതിനെ Sandhya Cheriyan, Article, Same crime, different punishment, Sanjay Dutt, Zaibunnisa, Saibunnisa, Mumbai Blast, Court Verdict, Bail, Apologies, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായ ബോളീവുഡ് താരം സഞ്ജയ് ദത്തിനെ തെറ്റുകള്‍ പൊറുത്തുനല്‍കി വിട്ടയക്കണോ? അതോ 257 പേരുടെ ജീവനെടുക്കുന്ന സ്‌ഫോടനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ ദുരന്തം കണ്ടുനിന്ന അദ്ദേഹത്തെ തുറുങ്കിലടക്കണോ? ഇതിനുള്ള ഉത്തരങ്ങള്‍ തികച്ചും വ്യക്തിപരമാകാം.

എന്നാല്‍ വ്യക്തിപരമല്ലാത്ത ചില വസ്തുതകളുണ്ട്. 1993 മാര്‍ച്ച് 12ന് മുംബൈയില്‍ 257 പേരുടെ ജീവനെടുത്ത സ്‌ഫോടനപരമ്പരകളിലെ പ്രതികളില്‍ ഒരാളായിരുന്നു സഞ്ജയ് ദത്ത്. സഞ്ജയ് ദത്ത് തീവ്രവാദിയാണെന്നുവരെ പലരും ധരിച്ചുവച്ചു. മുംബൈയില്‍ നടക്കാന്‍ പോകുന്ന കൂട്ടക്കുരുതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും അതിനെ പ്രതിരോധിക്കാന്‍ അദ്ദേഹം ചെറുവിരല്‍ പോലുമനക്കിയില്ല എന്നും ആരോപണമുയര്‍ന്നു. എന്നാല്‍ സത്യം അതൊന്നുമായിരുന്നില്ലെന്ന് പിന്നീട് കോടതിക്ക് ബോധ്യമായി.
അറസ്റ്റിലാകുമ്പോള്‍ ചുമത്തിയ ഗൂഡാലോചനാ കുറ്റത്തില്‍ നിന്നും അദ്ദേഹത്തെ കോട്തി മുക്തനാക്കിയത് ആ ഒരു പരിഗണയുടെ അടിസ്ഥാനത്തിലാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും തുടര്‍ക്കഥകളാകുന്ന മഹാനഗരത്തില്‍ തന്റേയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്ക് വേണ്ടി ചില ആയുധങ്ങള്‍ സൂക്ഷിച്ചത് അത്രവലിയ കുറ്റമല്ല. അത് അധോലോകത്ത് നിന്നു വാങ്ങിയതായാല്‍ പോലും.
മുംബൈ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുല്‍ സലീമിന്റെ കൈയ്യില്‍ നിന്നുമാണ് സഞ്ജയ് ദത്ത് ആയുധങ്ങള്‍ വാങ്ങിയത്. അയാളുമായി സൗഹൃദവും സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒരു തീവ്രവാദിയായിരുന്നുവെന്ന് പിന്നീടാണ് താരത്തിന് മനസിലാകുന്നത്. അപ്പോഴേക്കും താരം ജയിലറയ്ക്കുള്ളിലായിരുന്നു.

Sandhya Cheriyan, Article, Same crime, different punishment, Sanjay Dutt, Zaibunnisa, Saibunnisa, Mumbai Blast, Court Verdict, Bail, Apologies, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Sanjay Dutt
18 മാസത്തെ തടവിനൊടുവില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. വീണ്ടും മിന്നുന്ന താരലോകത്തേയ്ക്ക്. ഒരു കുറ്റവാളിയാണെന്ന പരിഗണയില്ലാതെ ചലച്ചിത്രലോകം സഞ്ജയ് ദത്തിനെ വീണ്ടും രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടയിലാണ് 2013 മാര്‍ച്ച് 21ന് കേസില്‍ സുപ്രീം കോടതി വിധിപ്രഖ്യാപനം നടത്തിയത്. അനധികൃതമായി ആയുധങ്ങള്‍ കൈവശം സൂക്ഷിച്ച താരത്തെ അഞ്ച് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. മാധ്യമങ്ങള്‍ കാര്യകാരണങ്ങള്‍ വിശകലനം ചെയ്തു. പ്രമുഖര്‍ ശിക്ഷയെക്കുറിച്ച് പ്രതികരിച്ചു. പിറ്റേന്ന് ദേശീയ മാധ്യമങ്ങള്‍ ഏറേ പ്രാധാന്യത്തോടെ ഒരു വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവിലെ പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു സഞ്ജയ് ദത്തിന് മാപ്പുനല്‍കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി എന്നായിരുന്നു വാര്‍ത്ത. തുടര്‍ന്ന് ചലച്ചിത്രലോകത്തേയും രാഷ്ട്രീയ രംഗത്തേയും പലരും സഞ്ജയ് ദത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സൂപ്പര്‍ താരം രജനീകാന്ത് മുതല്‍ നമ്മുടെ സ്വന്തം മോഹന്‍ ലാല്‍ വരെ.

എന്നാല്‍ സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയ പല പ്രമുഖരും കാണാതെ പോയ ഒരാളുണ്ട്. 71കാരിയായ സൈബുന്നീസ ഖാസി. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ നീതിക്കുവേണ്ടി പോരാടുകയാണ്. സൈബുന്നീസയും സഞ്ജയ് ദത്തും അറസ്റ്റിലായത് ഒരേ കുറ്റത്തിനാണ്, ഒരേ കേസിലാണ്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചുവെന്നായിരുന്നു കുറ്റം. ഇരുവരേയും വെട്ടിലാക്കിയത് അബു സലീമാണ്. സഞ്ജയ് ദത്തിനും മറ്റ് ആവശ്യക്കാര്‍ക്കും ആയുധങ്ങള്‍ കൈമാറുന്നതിനുമുന്‍പ് ഇഇ ആയുധങ്ങള്‍ സൈബുന്നീസയുടെ വീട്ടിലാണ് അബു സലീം സൂക്ഷിച്ചിരുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടാണ് സൈബുന്നീസ അബു സലീമിനെ കണ്ട് മുട്ടിയത്. തുടര്‍ന്ന് അബു സലീം സൈബുന്നീസയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഒരിക്കല്‍ അബു സലീം ഒരു ബാഗുമായാണ് സൈബുന്നീസയുടെ വീട്ടിലെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൈബുന്നീസയും പോലീസ് പിടിയിലായി. അറസ്റ്റിലായ ശേഷമാണ് സൈബുന്നീസയും താന്‍ കേസില്‍ കുടുങ്ങിയ വിവരം അറിയുന്നത്.

സഞ്ജയ് ദത്തിന്റേയും സൈബുന്നീസയുടേയും പേരില്‍ ടാഡ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ വിധി പ്രഖ്യാപനത്തില്‍ സഞ്ജയ് ദത്തിനെതിരെയുള്ള ടാഡ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സുപ്രീം കോടതി പിന്‍ വലിച്ചപ്പോള്‍ സൈബുന്നീസയ്‌ക്കെതിരെയുള്ള കേസുകള്‍ അതേപടി നിലനില്‍ക്കുകയാണ്. സഞ്ജയ് ദത്തിനെ നിരപരാധിയായി പ്രഖ്യാപിച്ച അതേ കോടതി സൈബുന്നീസയുടെ വിധി പ്രഖ്യാപിച്ചപ്പോള്‍ ബന്ധുക്കളും ഏകമകളും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

അനധികൃതമായി ആയുധങ്ങള്‍ കൈവശം സൂക്ഷിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ അതേപടി നിലനില്‍ക്കുമ്പോള്‍ സഞ്ജയ് ദത്തിന് മാത്രം വകുപ്പുകളില്‍ ഇളവ് നല്‍കിയത് എന്തുകൊണ്ടാണ്? സഞ്ജയ് ദത്തിന്റെ കുറ്റങ്ങള്‍ ക്ഷമിച്ച് മാപ്പ് നല്‍കുകയാണെങ്കില്‍ തന്റെ വൃദ്ധയായ മാതാവിനും മാപ്പ് നല്‍കണമെന്ന് സൈബുന്നീസയുടെ മകള്‍ ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?

-സന്ധ്യ ചെറിയാന്‍


Also Read:

ഒടുവില്‍ സൈബുന്നീസ ഖാസിക്കുവേണ്ടിയും കട്ജു കണ്ണുതുറന്നു

Keywords: Sandhya Cheriyan, Article, Same crime, different punishment, Sanjay Dutt, Zaibunnisa, Saibunnisa, Mumbai Blast, Court Verdict, Bail, Apologies, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment