Follow KVARTHA on Google news Follow Us!
ad

അ­ഭി­പ്രാ­യം പ­റയാന്‍ മ­ജീ­ദി­ന്റെ സമ്മ­തം വേ­ണ്ട: ആ­ര്യാടന്‍

ത­നിക്ക് അഭിപ്രായം പറ­യാന്‍ ലീഗ് സെ­ക്രട്ട­റി കെ.പി.എ. മ­ജീ­ദി­ന്റെ സ­മ്മതം വേ­ണ്ടെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. Thiruvananthapuram, Aryadan Muhammed, K.P.A.Majeed, Kerala, Haidarali Shihab Thangal, K.M. Mani, Budget, Malayalam news, Kerala News, International News, National New
തി­രു­വ­ന­ന്ത­പു­രം: ത­നിക്ക് അഭിപ്രായം പറ­യാന്‍ ലീഗ് സെ­ക്രട്ട­റി കെ.പി.എ. മ­ജീ­ദി­ന്റെ സ­മ്മതം വേ­ണ്ടെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എം മാണിയുടെ ബജറ്റ് ലീ­ഗും, കേരള കോണ്‍ഗ്രസും ഭരിക്കുന്ന വകുപ്പുകള്‍ക്ക് മാത്രമെ ലഭിച്ചുള്ളുവെ­ന്ന ആ­ര്യാട­ന്റെ നി­ല­പാ­ടി­നെ വി­മര്‍­ശി­ച്ച­താ­ണ് മ­ജീ­ദി­നെ­തി­രെ തി­രി­യാന്‍ കാ­ര­ണം. മ­ജീദല്ല, ത­ങ്ങള്‍ പ­റ­ഞ്ഞാലും താന്‍ ചെ­യ്യേ­ണ്ട­ത് ചെ­യ്യു­മെന്നും ആ­ര്യാ­ടന്‍ ആ­ഞ്ഞ­ടിച്ചു. പ്ര­ശ്‌­നം യു.ഡി.എ­ഫ് യോ­ഗ­ത്തില്‍ ഉ­ന്ന­യി­ക്കും.

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനി­ക്കാന്‍ കെ.പി.എ. മജീദിനെ ആരും നിയോഗിച്ചി­ട്ടി­ല്ല. മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും ആര്യാടന്‍ പ­റഞ്ഞു. ബ­ജ­റ്റി­നെ­തിരെ ആത്മാര്‍ത്ഥമായാണ് ആര്യാടന്റെ ആരോപണമെങ്കില്‍ രാജിവച്ച് പുറത്തു പോ­ക­ണ­മെ­ന്നാ­യി­രുന്നു മ­ജീ­ദി­ന്റെ പ­രാ­മര്‍­ശം.
Thiruvananthapuram, Aryadan Muhammed, K.P.A.Majeed, Kerala, Haidarali Shihab Thangal, K.M. Mani, Budget, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Related News:
ആര്യാടന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.പി.എ. മജീദ്

Keywords: Thiruvananthapuram, Aryadan Muhammed, K.P.A.Majeed, Kerala, Haidarali Shihab Thangal, K.M. Mani, Budget, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment