ആര്യാടന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.പി.എ. മജീദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: ബജറ്റ് ലീഗിനും കേരള കോണ്‍ഗ്രസിനും വേണ്ടിയുള്ളതാണെന്നു പറഞ്ഞ് പരസ്യമായി കുറ്റപ്പെടുത്തിയ മന്ത്രിസഭാംഗമായ ആര്യാടന്‍ മുഹമ്മദിന് മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

സര്‍ക്കാരിന്റെ കൂട്ടായ ചര്‍ചയിലൂടെയാണ് ബജറ്റ് തയാറാക്കുന്നത്. അങ്ങനെ വരുമ്പോള്‍ ബജറ്റ് മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും വേണ്ടിയുള്ളതാണെന്ന് മന്ത്രിയെന്നുള്ള നിലയില്‍ ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്രകടനം  നടത്താന്‍ പാടില്ലാത്തതാണ്. സര്‍ക്കാരിന്റെ കൂട്ടായ ചര്‍ചയിലൂടെ എടുക്കുന്ന ബജറ്റിന് പോരായ്മയുണ്ടെങ്കില്‍ അത് മന്ത്രി സഭയുടെ വീഴ്ചയെയാണ് കാണിക്കുന്നത്.

ആര്യാടന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.പി.എ. മജീദ്ആര്യാടന്റെ വിമര്‍ശനം ആത്മാര്‍ഥമാണെങ്കില്‍ അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കെ.പി.എ. മജീദ് പറഞ്ഞു. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഏതുസാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രിസഭാംഗം ബജറ്റിനെ വിമര്‍ശിക്കുന്നത് അപൂര്‍വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിനെക്കുറിച്ചുള്ള ആര്യാടന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ മജീദ്.

ബജറ്റ് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ളതാണെന്നും കൃഷിക്കും വികസനത്തിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നുമാണ് മുസ്ലിംലീഗിന്റെ വിലയിരുത്തലെന്നും മജീദ് വ്യക്തമാക്കി.

Keywords: Minister, Government, New, Kerala, Congress, Kvartha, Malappuram, K.P.A.Majeed, Aryadan Muhammed, Kerala, Muslim, Budget, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia