Follow KVARTHA on Google news Follow Us!
ad

P Chidambaram | 'മോദി സർക്കാർ പോയി ബിജെപി സർക്കാരായി, ഇപ്പോൾ എൻഡിഎ സർക്കാർ, ഏപ്രില്‍ 19 മുതൽ ബിജെപി കാംപില്‍ മാറ്റം', പ്രചാരണ രീതി മാറ്റിയെന്ന് പി ചിദംബരം

'പ്രകടന പത്രിക ചർച്ചയാക്കിയതിന് മോദിക്ക് നന്ദി' Lok Sabha Election, Congress, BJP, ദേശീയ വാർത്തകൾ, Politics
ന്യൂഡെൽഹി: (KVARTHA) ഏപ്രില്‍ 19 മുതൽ ബിജെപി കാംപില്‍ മാറ്റമാണ് കാണുന്നതെന്നും പ്രചാരണ രീതി മാറ്റിയതായും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. 'മോദി സർക്കാർ പോയി. കുറച്ച് ദിവസമായി ഇത് ബിജെപി സർക്കാരായിരുന്നു. കഴിഞ്ഞ ദിവസം മുതൽ എൻഡിഎ സർക്കാരാണ്. ഏപ്രിൽ 19 മുതൽ സംഭവിച്ച നാടകീയമായ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?', അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

News, Malayalam News, Lok Sabha Election, Congress, BJP, Politics, Narendra Modi

കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു. മോദിയുടെ തുടർച്ചയായ വിമർശനങ്ങൾ കോൺഗ്രസിൻ്റെ പ്രകടന പത്രികയ്ക്ക് പുതിയ തലം നൽകി. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിൽ ആരംഭിച്ച ചർച്ചകൾ മൂലം കോൺഗ്രസിൻ്റെ സന്ദേശം ജനങ്ങൾക്കിടയിൽ എത്തിയിട്ടുണ്ടെന്നും ഇതിന് മോദിക്ക് നന്ദി പറയുന്നുവെന്നും ചിദംബരം കൂട്ടിച്ചേർത്തു.

ഏപ്രിൽ 26ന് വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ കോൺഗ്രസിന് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Keywords: News, Malayalam News, Lok Sabha Election, Congress, BJP, Politics, Narendra Modi, 'Modi Sarkar has gone...': Chidambaram thanks PM Modi amid Lok Sabha polls
< !- START disable copy paste -->

Post a Comment