Follow KVARTHA on Google news Follow Us!
ad

Criticized | ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ സൂത്രം കാണിക്കുന്നു; കെ സുധാകരനെ വിമര്‍ശിച്ച് എംവി ജയരാജന്‍

സ്വയം ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ഒരാളാണ് മറ്റൊരാള്‍ക്കെതിരെ അപവാദ കഥ പറയുന്നത് MV Jayarajan, Criticized, K Sudhakaran, Kerala News
കണ്ണൂര്‍: (KVARTHA) മേടച്ചൂടിനൊപ്പം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കരുത്തരുടെ പോരിനും ചൂടുപിടിക്കുകയാണ്. വീറും വാശിയും നിറഞ്ഞ പോളിങ് പോലെ തന്നെ ചുരികതലപ്പിന്റെ മൂര്‍ചയുളള വാക്കുകള്‍ കൊണ്ടു ഏറ്റുമുട്ടുകയാണ് സ്ഥാനാര്‍ഥികള്‍. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ഥികള്‍ പ്രതികരിക്കുമ്പോഴും പരസ്പര ആരോപണങ്ങളും ശക്തമാക്കുന്നു.

തനിക്ക് ഏറെ വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതല്‍ മൂര്‍ച കൂട്ടിയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്് സ്ഥാനാര്‍ഥി എംവി ജയരാജന്‍. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പെരളശേരി ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ എഴുപത്തിയെട്ടാം ബൂതില്‍ വോട് ചെയ്തതിനു ശേഷമാണ് എംവി ജയരാജന്‍ യുഡിഎഫിനെതിരെയും സ്ഥാനാര്‍ഥി കെ സുധാകരനെതിരെയും മൂര്‍ചയേറിയ വാക്കുകള്‍ കൊണ്ട് ആഞ്ഞടിച്ചത്.

MV Jayarajan Criticized K Sudhakaran, Kannur, News, MV Jayarajan, Criticized, K Sudhakaran, Politics, BJP, Congress, Lok Sabha Election, Kerala News.
 
കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ മഹാഭൂരിപക്ഷത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് എംവി ജയരാജന്‍ പറഞ്ഞു. അപവാദപ്രചാരണവും വ്യക്തിഹത്യയുമാണ് യുഡിഎഫിന് കൈമുതല്‍. വികസനമോ രാഷ്ട്രീയമോ അവര്‍ക്ക് പറയാനില്ല.

ഏറ്റവും ഒടുവില്‍ തട്ടിക്കൂട്ടിയ നുണക്കഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വയം ബിജെപിയിലേക്ക് പോകുമെന്ന്  പറഞ്ഞ ഒരാളാണ് മറ്റൊരാള്‍ക്കെതിരെ അപവാദ കഥ പറയുന്നത്. ഉത്സവ പറമ്പിലെ പോക്കടിക്കാരന്റെ സ്വഭാവം കെപിസിസി അധ്യക്ഷന്‍ പലതവണ കാണിച്ചിട്ടുണ്ട്. താന്‍ ബിജെപിയിലേക്ക് പോകുമെന്ന നഗ്നസത്യം മറച്ചുവയ്ക്കാനാണ് ഇല്ലാക്കഥകള്‍ തട്ടിക്കൂട്ടി പറയുന്നതെന്നും എംവി ജയരാജന്‍ പറഞ്ഞു.

എംപി തുക ചെലവഴിക്കാത്ത വികസനവിരുദ്ധനായ ഒരാളാണ് എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നത്. സുധാകരന്‍ വികസന വിരുദ്ധനാണെന്ന് അദ്ദേഹത്തെ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിഎ തന്നെ പറഞ്ഞിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കെ സുധാകരന്‍. ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് അടുത്ത ദിവസം പോലും ഒരു പ്രമുഖ മാധ്യമത്തിനോട് അദ്ദേഹം അതു ആവര്‍ത്തിച്ചു. ബിജെപി ഉന്നതനേതാക്കളുമായി താന്‍ ചര്‍ച നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുളള തിരഞ്ഞെടുപ്പാണിത്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസിന്റെ ചെയ്തികളിലൂടെ കാണിക്കുന്നത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. സൂറത്തില്‍ നടന്നത് കോണ്‍ഗ്രസ്- ബിജെപി ഒത്തുകളിയാണ്. അവിടെ നോമിനേഷന്‍ പോലും നേരാംവണ്ണം പൂരിപ്പിക്കാത്ത ആ ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയും.

ഹേമന്ത് ബിശ്വശര്‍മ കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്‍ഡിഎയിലേക്ക് പോകാന്‍ പാര്‍ടിയുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എംപി തുകയായി ലഭിച്ചതിന്റെ അഞ്ചു ശതമാനം പോലും ഇവിടെ എംപിക്ക് ചെലവഴിക്കാന്‍ കഴിയാത്തത് വികസനത്തോടുളള കാഴ്ചപ്പാടാണ് തെളിയിക്കുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ ഒരു പച്ച നുണയും തട്ടിവിട്ടു. തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണയാണ് എഴുന്നെളളിച്ചത്. അത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രമാണെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി.

Keywords: MV Jayarajan Criticized K Sudhakaran, Kannur, News, MV Jayarajan, Criticized, K Sudhakaran, Politics, BJP, Congress, Lok Sabha Election, Kerala News.

Post a Comment