Follow KVARTHA on Google news Follow Us!
ad

Exhibition | കോവിഡ് കാലത്ത് പരിശീലനത്തിലൂടെ നിര്‍മിച്ച മൂവായിരത്തിലേറെ ചിത്രങ്ങളുടെ പ്രദര്‍ശനം കണ്ണൂരില്‍

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും Exhibition, Pictures, Training, Kerala News
കണ്ണൂര്‍: (KVARTHA) 2019 ലെ കോവിഡ് കാലത്ത് എം ദാമോദരന്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി നിര്‍മിച്ച മൂവായിരത്തില്‍ അധികം ഡ്രോയിങുകളുടെയും പെയിന്റിങ്ങുകളുടെയും പ്രദര്‍ശനം ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ലളിത കലാ അകാഡമി വൈസ് ചെയര്‍മാന്‍ എബി എന്‍ ജോസഫ്, കേണല്‍ സുരേഷ് വര്‍ഗീസ് കളത്തില്‍ വിനോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.

Kannur: Exhibition of more than 3000 Pictures made during Covid training, Kannur, News, Exhibition, Pictures, Training, Inauguration, Children, Press Meet, Organiser, Kerala News

മഹാത്മ മന്ദിരത്തിലെ ദി കമ്യൂണ്‍ ആര്‍ട് ഹബ് ഗാലറിയില്‍ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെകാര്‍ഡ് ബുകിന്റെ ദേശീയ റെകാര്‍ഡ് കരസ്ഥമാക്കുന്നതിന് വേണ്ടിയാണ് ഏകദിന പ്രദര്‍ശനം നടത്തുന്നത്. 

ടാലന്റ് അഡ് ജുഡികേറ്ററും ഓള്‍ ഗിന്നസ് വേള്‍ഡ് റെകാര്‍ഡ് ഹോള്‍ഡേഴ്‌സ് സംസ്ഥാന പ്രസിഡന്റായ ഗിന്നസ് സത്താര്‍ ആദൂര്‍, ടാലന്റ് ഒഫീഷ്യല്‍ സായ രക്ഷിത ജെയിന്‍ രാജസ്താന്‍. ഡോക്ടര്‍ വിന്നര്‍ ശെരീഫ് എന്നിവര്‍ നിരീക്ഷകരായി പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ വര്‍ഗീസ് കളത്തില്‍, വിനോദ് പയ്യന്നൂര്‍, മഹേഷ് ഒറ്റച്ചാല്‍ എം ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur: Exhibition of more than 3000 Pictures made during Covid training, Kannur, News, Exhibition, Pictures, Training, Inauguration, Children, Press Meet, Organiser, Kerala News.

Post a Comment