Follow KVARTHA on Google news Follow Us!
ad

Raman | ഊർമ്മിളാ വിലാപം

ആരുണ്ടീ പെണ്ണിൻ മനമൊന്നറിയുവാൻ...? ആരാണിവളുടെ മിഴികൾ തുടയ്ക്കുവാൻ ...? ആരുണ്ടിവളെ ചേർത്തണച്ചീടുവാൻ....? Poem, Raman, Ramayanam
കവിത / ആശ അജിമോൻ കൊട്ടാരത്തിൽ

(KVARTHA)
  
Urmila Lament

അദ്ധ്യാത്മ രാമായണത്തിൻ ശീലുകൾ
കേൾക്കുന്ന സന്ധ്യവേളകളിലെപ്പോഴും
അലസമായി ഉഴലുന്ന മനമതിൻ ചിന്തകൾ
സരയൂ നദിപോൽ ഒഴുകിയില്ലേ....
ഊർമ്മിളേ നിന്നെ ഓർക്കുന്ന വേളയിലൊക്കെയുമെൻ ഹൃദയം നൊമ്പരത്താൽ നിറഞ്ഞു തുളുമ്പിയില്ലേ...
ശ്രീരാമൻ തൻ അയനമാം
രാമായണമെന്നാകിലും മറന്നിടുന്നുണ്ട് നാം
അതിനുള്ളിൽ ഉറങ്ങുന്നൊരു
വിരഹത്തിൻ കഥയും
നോവായ് മാറിയ ലക്ഷ്മണ പത്നിയും.....
വാലിട്ടെഴുതിയ നയനങ്ങൾ എപ്പോഴും
ദുഃഖഭാരത്താൽ നിറഞ്ഞതില്ലേ...
ഉരുണ്ടു കൂടുന്ന മിഴിനീർക്കണങ്ങളിൽ ലക്ഷ്മണ രൂപം തെളിഞ്ഞതില്ലേ...
രാമന് കൂട്ടായി കാട്ടിലേക്കണഞ്ഞൊരു
പതിയുടെ ചിന്തയിൽ മനമാകെ
ഉഴറിയില്ലേ...
ഹൃദയം വേദനയാലിന്നു
പിടഞ്ഞതില്ലേ....
ആരുണ്ടീ പെണ്ണിൻ മനമൊന്നറിയുവാൻ...?
ആരാണിവളുടെ മിഴികൾ തുടയ്ക്കുവാൻ ...?
ആരുണ്ടിവളെ ചേർത്തണച്ചീടുവാൻ....?
ആരുണ്ടീയുലകിലിവളുടെ വ്യഥകളകറ്റുവാൻ...?
രാമമന്ത്രോച്ചാരണത്തിൽ മതിമറന്നു പോം
ലക്ഷ്മണൻ ഈ ത്യാഗം അറിഞ്ഞതേയില്ല
പത്നിക്ക് തൻ മേലുള്ള പ്രണയമോ..
മോഹമോ വിരഹമോ....
ഒന്നുമേയവനുടെ ഉള്ളിൽ തെളിഞ്ഞില്ല
അറിയുന്നതോ ഒന്ന് മാത്രം ശ്രീ രാമ മന്ത്രമതൊന്നു മാത്രം
സഹോദര സ്നേഹമതൊന്നു മാത്രം....
ശ്രീ രാമനോടുള്ള ഭക്തി മാത്രം.....

Keywords: Poem, Raman, Ramayanam, Urmila Lament, Sita, River, Heart, Urmila Lament.

Post a Comment