Follow KVARTHA on Google news Follow Us!
ad

Pickle Recipe | തണ്ണിമത്തന്‍ തോട് ഇനി കളയേണ്ട, അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍; രുചികരമായ അച്ചാറുണ്ടാക്കാനും ഇത് സൂപ്പര്‍

ഇവയ്ക്ക് ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട് Recipe, Watermelon Rind, Pickle
ന്യൂഡെൽഹി: (KVARTHA) തണ്ണിമത്തൻ കഴിക്കുമ്പോൾ ബാക്കി വരുന്ന തോട് കളയേണ്ട കാര്യമില്ല. ഇത് ഉപയോഗിച്ച് വളരെ രുചികരമായ അച്ചാർ ഉണ്ടാക്കാം. തണ്ണിമത്തൻ കഴിക്കുമ്പോൾ പലരും കളയുന്ന തോടിന് ഏറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഇവയിൽ ധാരാളം വൈറ്റമിൻ സി, എ എന്നിവ അടങ്ങിയിരിക്കുന്നു. ഈ വൈറ്റമിനുകൾ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ശരീര കോശങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. തണ്ണിമത്തൻ തോടിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Recipe: Watermelon Rind Pickle

തണ്ണിമത്തൻ തോട് അച്ചാർ - ചേരുവകൾ

തണ്ണിമത്തൻ തൊലി - 2 കപ്പ് (അരിഞ്ഞത്)
ഉപ്പ് - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളക്‌പൊടി - 1/2 ടീസ്പൂൺ
കായം - 1/2 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
മല്ലിപൊടി - 1/2 ടീസ്പൂൺ
കറിവേപ്പില - ഒരു തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
വിനാഗിരി - 1/4 കപ്പ്

ഉണ്ടാക്കുന്ന വിധം

* തണ്ണിമത്തൻ തോട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
* ഒരു പാത്രത്തിൽ തണ്ണിമത്തൻ തോട്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളക്‌പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
2-3 മണിക്കൂർ ഇങ്ങനെ വയ്ക്കുക. ഇതിനിടയിൽ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
* തണ്ണിമത്തൻ തോടിൽ നിന്ന് ഇറങ്ങിയ വെള്ളം ഊറ്റിക്കളയുക.
* ഒരു ചീനച്ചട്ടി ചൂടാക്കി, വെളിച്ചെണ്ണ ഒഴിക്കുക. കായം, ജീരകം എന്നിവ പൊട്ടുന്ന ശബ്ദം കേൾക്കുന്നതുവരെ ഇളക്കുക. ശേഷം കറിവേപ്പില, മല്ലിപൊടി എന്നിവ ചേർത്ത് ഇളക്കുക.
* അടുത്തതായി, വെള്ളം ഊറ്റിയ തണ്ണിമത്തൻ തോട് ചേർത്ത് ഇളക്കുക.
* ഇടത്തരം തീയിൽ 5-7 മിനിറ്റ് വരെ വഴറ്റുക.
* അവസാനം, വിനാഗിരി ചേർത്ത് നന്നായി ഇളക്കി അടുപ്പ് ഓഫ് ചെയ്യുക.
* അച്ചാർ തണുത്ത, വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.

നുറുങ്ങുകൾ

* ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു ചേർക്കുന്നത് അച്ചാറിന് വ്യത്യസ്തമായ രുചി നൽകും.
* മുളക്‌പൊടി അളവ് നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടാം കുറയ്ക്കാം.
* അച്ചാർ കൂടുതൽ കാലം കേടാകാതിരിക്കാൻ വൃത്തിയുള്ള സ്‌പൂൺ പയോഗിച്ച് മാത്രം എടുക്കുക.


Keywords: News, National, New Delhi, Recipe, Watermelon Rind, Pickle, Vitamin C, Food, Health, Lifestyle, Recipe: Watermelon Rind Pickle.
< !- START disable copy paste -->

Post a Comment