Mango | മാമ്പഴം കഴിക്കുമ്പോള്‍ രാസവസ്തുക്കള്‍ ഇല്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്തണം; നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക, മറിച്ചായാല്‍ കാത്തിരിക്കുന്നത് ഈ അസുഖങ്ങള്‍

 


കൊച്ചി: (KVARTHA) മാമ്പഴക്കാലം വന്നു. വീടുകളിലും വിപണികളിലും മാമ്പഴം സുലഭമായി കിട്ടുന്ന സാഹചര്യമാണ്. രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല മാമ്പഴം. വ്യത്യസ്‌ത പേരുകളിലും രുചിയിലും രൂപാകൃതിയിലും പല തരം മാമ്പഴങ്ങൾ ലഭ്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മാമ്പഴത്തിലുണ്ട്. മലയാളികളുടെ ഇഷ്ട പഴമായ മാമ്പഴം കഴിക്കുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. 

Mango | മാമ്പഴം കഴിക്കുമ്പോള്‍ രാസവസ്തുക്കള്‍ ഇല്ലെന്ന് പൂര്‍ണമായും ഉറപ്പുവരുത്തണം; നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക, മറിച്ചായാല്‍ കാത്തിരിക്കുന്നത് ഈ അസുഖങ്ങള്‍

രുചിക്കൊപ്പം വിശപ്പു മാറാനും ആരോഗ്യത്തിനും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. പഴുത്ത മാങ്ങയും പച്ചമാങ്ങയും പല രീതിയിലും നാം ഉപയോഗിക്കാറുണ്ട്. വിറ്റാമിന്‍ സി, എ എന്നിവയും ഡയെറ്ററി ഫൈബറും ബീറ്റാ കരോട്ടിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ പല ഗുണങ്ങളും മാങ്ങ നല്‍കുന്നതിനാൽ പല രോഗങ്ങളേയും (ജീവിതശൈലീ രോഗങ്ങളുള്‍പ്പെടെയുള്ളവയെ) ചെറുക്കാൻ സഹായിക്കുന്നു. ഗ്യാസ് പ്രശ്നമുള്ളവർക്കും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. അസിഡിറ്റിയെ തടയാനും മാമ്പഴം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

വിറ്റാമിന്‍ എ, ഇ എന്നിവ ഹോര്‍മോണ്‍ പ്രവർത്തനത്തെ നിയന്ത്രിതമാക്കുന്നു. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുവാനും സഹായിക്കുന്നു. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്ത സമ്മർദം  നിയന്ത്രണത്തിലാക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാമ്പഴം നല്ലതാണ്. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭ്യമാക്കുന്ന മാമ്പഴം നന്നായി കഴുകി മാത്രം ഉപയോഗിക്കുക. രാസവസ്തുക്കൾ തളിച്ച മാമ്പഴങ്ങളായിരിക്കും വിപണിയില്‍ ഭൂരിഭാഗവും വിൽപനയ്ക്ക് എത്തുന്നത്. ഇത്തരം  കെമിക്കലുകള്‍ വരുത്തുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചെറുതല്ല. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കും. 

അതുകൊണ്ട് മാങ്ങ നാം ഉപയോഗിക്കും മുന്‍പ് കഴുകുക മാത്രമല്ല, ഇത് വെള്ളത്തില്‍ ഇട്ടുവച്ച് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്നാണ് പറയുന്നത്. മാമ്പഴത്തിൽ  ഫൈറ്റിക് ആസിഡുണ്ട്. ഇത് മാങ്ങയിലെ മറ്റ് പോഷകങ്ങളായ അയേണ്‍, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശരീരത്തിന് തടസമായി നില്‍ക്കുന്നത്‌ കൊണ്ട് കെമിക്കലുകൾ നീക്കാത്ത മാമ്പഴം കഴിക്കുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മാങ്ങ വെള്ളത്തില്‍ അല്‍പനേരം ഇട്ടു വെക്കുമ്പോൾ ഈ ഫൈറ്റിക് ആസിഡ് പുറന്തളളപ്പെടും. മാങ്ങയുടെ പുറമേയുള്ള ലെയറിലാണ് ഇതുള്ളത്. ഇത് ദഹനപ്രശ്‌നങ്ങളും തലവേദനയുമെല്ലാം ഉണ്ടാക്കുകയും ചെയ്യും.

മാങ്ങ വെള്ളത്തിലിടുന്നത് ഇതിന്റെ പുറംതൊലി നല്ലതുപോലെ മൃദുവാകാന്‍ സഹായിക്കുന്നു, പ്രത്യേകിച്ചും നല്ല കട്ടിയുള്ള മാങ്ങയെങ്കില്‍. ഇത് നീക്കാനും പാചകത്തിന് ഉപയോഗിയ്ക്കാനുമെല്ലാം കൂടുതല്‍ സൗകര്യമാക്കുന്നു. ഇത് തൊലിയോടെ ഉപയോഗിയ്ക്കുന്നതിലും തെറ്റില്ല. പ്രത്യേകിച്ചും പച്ചമാങ്ങ തോലോടെ അച്ചാറും മറ്റുമാക്കി കഴിയ്ക്കുന്നുവെങ്കില്‍ ഇങ്ങനെ കെമിക്കലുകൾ പുറം തള്ളിയ ശേഷം ഉപയോഗിക്കാം. ശ്രദ്ധിക്കുകയാണെങ്കിൽ ചില ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് വിട്ട് നിൽക്കാം.

Keywords: News, Malayalam News, Mango, Health, Lifestyle, Vitamin A, Mango Pickle, Certain things to keep in mind while consuming mangoes
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia