Arrest | തെങ്കാശിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്


● പിടിയിലായത് ചെങ്കോട്ട പുതിയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാക്കള്‍.
● യുവാക്കള്‍ ആശുപത്രിയിലെത്തി ജീവനക്കാരെ പറ്റിക്കുകയായിരുന്നു.
● സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ച് കയറിയതായി കുറ്റം.
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റില്‍. ചെങ്കോട്ട പുതിയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബീര്‍ മുഹമ്മദ് (30), ഷെയ്ഖ് മുഹമ്മദ് (27) എന്നിവരാണ് പിടിയിലായത്. തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് സംഭവം.
യുവാക്കള്‍ ആശുപത്രിയിലെത്തി ജീവനക്കാരെ പറ്റിക്കുകയായിരുന്നു. ഒടിഞ്ഞതുപോലെ കയ്യില്‍ സ്ലിംഗ് ഇട്ടു ആശുപത്രിയില്‍ എത്തിയ ഇവര്‍, ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ഇത് സത്യമാണെന്ന് കരുതി ജീവനക്കാരന്‍ മറുപടി നല്‍കുകയായിരുന്നു.
ഓപ്പറേഷന്‍ തിയേറ്റര്‍ ആണെന്ന് കരുതി വഴി കാണിക്കുമ്പോള്‍, അമരന്‍ ആണോ വേട്ടയ്യന്‍ ആണോ തിയേറ്ററില്‍ ഉണ്ടാവുകയെന്ന് ചോദിച്ചു പരിഹസിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ച് കയറുക, രോഗികള്‍ക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#prank #arrest #TamilNadu #hospital #viralvideo
Two youths were arrested for shooting a prank video mocking a person at Tenkasi district govt headquarters hospital. They were seen asking the person if the hospital theatre was screening #Amaran or #Vettaiyan. pic.twitter.com/36nYqXufHg
— Thinakaran Rajamani (@thinak_) November 18, 2024