CM Pinarayi | സംസ്ഥാനം അതിജീവിക്കേണ്ടതുണ്ട്; സ്വാതന്ത്ര്യദിന ചടങ്ങില്‍ വയനാട് ദുരന്തത്തെക്കുറിച്ച് പ്രതിപാദിച്ച് മുഖ്യമന്ത്രി
സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി അതിജീവിക്കാൻ ആഹ്വാനം ചെയ്തു, മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്.
തിരുവനന്തപുരം: (KVARTHA) രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം (Independence Day) കേരളം ആഘോഷിച്ചു. എന്നാൽ, വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന്റെ (Disaster) നിഴലിൽ ആയിരുന്നു ആഘോഷങ്ങൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (Thiruvananthapuram Central Stadium) മുഖ്യമന്ത്രി പിണറായി (CM Pinarayi) വിജയൻ പതാക ഉയർത്തി. കനത്ത മഴയ്ക്കിടയിലായിരുന്നു ചടങ്ങ്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.
വയനാട് ദുരന്തത്തെക്കുറിച്ച് പ്രതിപാദിച്ച മുഖ്യമന്ത്രി, സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കന്‍ഡറി സ്‌കൂൾ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒആർ കേളു പതാക ഉയർത്തി. മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളും പരേഡും പൂർണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ ചടങ്ങുകൾ നടന്നത്. ദില്ലിയിലെ കേരള ഹൗസിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.
മറ്റ് ജില്ലകളിലെ ചടങ്ങുകൾ:
-
കോഴിക്കോട്: വിക്രം മൈതാനിൽ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തി.
-
കൊച്ചി: ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ചടങ്ങുകൾ നടന്നു.
-
മലപ്പുറം: എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജൻ പതാക ഉയർത്തി.
-
കണ്ണൂർ: കളക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി.
-
കോട്ടയം: ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജെ ചിഞ്ചുറാണി പതാക ഉയർത്തി.
-
തൃശൂർ: തേക്കിന്‍കാട് മൈതാനിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പതാക ഉയർത്തി.
-
എറണാകുളം: കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയർത്തി.
-
പാലക്കാട്: മന്ത്രി എംബി രാജേഷ് പതാക ഉയർത്തി.
-
പത്തനംതിട്ട: ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ മന്ത്രി സജി ചെറിയാന്‍ പതാക ഉയർത്തി.