അന്ധത, അവശതകളുള്ളവർക്ക് വോട്ട് ചെയ്യാൻ ഒപ്പം ആളെ കൂട്ടാം; സഹായിയുടെ വലതു ചൂണ്ടുവിരലിൽ മഷി പുരട്ടും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സഹായിക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.
● സ്ഥാനാർത്ഥി, പോളിങ് ഏജൻ്റ് എന്നിവരെ സഹായിയായി അനുവദിക്കില്ല.
● ഒരാൾക്ക് ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു വോട്ടർക്ക് മാത്രമേ സഹായിയാകാൻ സാധിക്കൂ.
● വോട്ടിൻ്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്ന പ്രഖ്യാപനം സഹായി പ്രിസൈഡിങ് ഓഫീസർക്ക് നൽകണം.
● കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് സ്വയം വോട്ട് ചെയ്യാൻ ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി ഉണ്ടാകും.
തിരുവനന്തപുരം: (KVARTHA) അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകർക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താൻ വോട്ടിങ് കമ്പാർട്ട്മെൻ്റിലേക്ക് ഒപ്പം കൊണ്ടുപോകാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. എന്നാൽ, സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇതിന് അനുമതി നൽകുകയുള്ളൂ.
ഇത്തരത്തിൽ ഒരാളെ സഹായിയായി അനുവദിക്കുമ്പോൾ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. ഇതോടെ സഹായിയുടെ വോട്ട് രഹസ്യസ്വഭാവം നിലനിർത്താൻ സാധിക്കും. അതേസമയം, സ്ഥാനാർത്ഥിയെയും പോളിങ് ഏജൻ്റിനെയും ഇത്തരത്തിൽ സഹായിയാകാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ലെന്നും ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവർത്തിക്കുന്നതിന് അനുവദിക്കില്ലെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
സഹായി പ്രഖ്യാപനം നൽകണം
താൻ രേഖപ്പെടുത്തിയ വോട്ടിൻ്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേ ദിവസത്തിൽ മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിർദ്ദിഷ്ട ഫാറത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് നൽകണം. ഈ ഫാറം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫീസർ വരണാധികാരിക്ക് അയച്ചുനൽകും. (എസ്.ഇ.സി 77/ 2025).
ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വയം വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിൻ്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടർമാർക്ക് ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കൂടാതെ, ഭിന്നശേഷിയുള്ള വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കും. പോളിങ് സ്റ്റേഷനിൽ കുടിവെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Helper allowed for blind/infirm voters; helper's right index finger inked.
#KeralaElections #ElectionCommission #VoterHelper #BrailleVoting #Accessibility #LocalPolls
