തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടും: മുഖ്യമന്ത്രി പിണറായി വിജയൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി.
● സർക്കാർ സ്വീകരിച്ച കർക്കശമായ നിലപാടിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം.
● മറ്റ് സർക്കാരുകൾ ആണെങ്കിൽ ഇങ്ങനെയുള്ള നടപടി സ്വീകരിക്കില്ലായിരുന്നു.
● യുഡിഎഫിനൊപ്പം നിൽക്കുന്നവർ പോലും ഇപ്പോൾ എൽഡിഎഫിനൊപ്പമാണ്.
● പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക്ക് എൽ പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
കണ്ണൂർ: (KVARTHA) ശബരിമല വിഷയത്തിൽ ഭാരതീയ ജനതാപാർട്ടിയും കോൺഗ്രസും ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക്ക് എൽ പി സ്കൂളിലെ കാട്ടിൽ പീടിക ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നാൽ, അതൊന്നും തിരഞ്ഞെടുപ്പിൽ ഏശാൻ പോകുന്നില്ല. ഈ കാര്യത്തിൽ കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മറ്റേതെങ്കിലും സർക്കാരാണെങ്കിൽ ഇങ്ങനെയുള്ള നടപടി സ്വീകരിക്കില്ല. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടും. യുഡിഎഫിനൊപ്പം നിൽക്കുന്നവർ പോലും എൽഡിഎഫിനൊപ്പമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം ജനവിഭാഗം തന്നെ തള്ളിയതാണ്. അവരെ കൂടെ കൂട്ടിയാലൊന്നും മുസ്‌ലിം ജനസമൂഹത്തിന്റെ വോട്ട് നേടാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. ഷെയർ ചെയ്യൂ.
Article Summary: Chief Minister Pinarayi Vijayan predicts LDF's historic victory in local polls.
#PinarayiVijayan #LDF #LocalBodyElection #KeralaPolitics #Kannur #Sabarimala
