Twist | ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: ജീവനക്കാര്‍ക്ക് കുറ്റപ്പെടുത്തല്‍, ഉരുളി മോഷ്ടിച്ചതല്ലെന്നും താന്‍ നിരപരാധിയാണെന്നും അവകാശപ്പെട്ട് പ്രതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ക്ഷേത്ര ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
● പ്രതികളെ ഞായറാഴ്ച കേരളത്തിലെത്തിക്കും.
● ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
തിരുവനന്തപുരം: (KVARTHA) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ (Sree Padmanabha Swamy Temple) ഉരുളി മോഷണത്തില്‍ ട്വിസ്റ്റ്. നിവേദ്യ ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് സംഭവത്തില്‍ പ്രതിയായ ഗണേശ് ഝാ (Ganesh Jha), പൊലീസിനോട് പറഞ്ഞത്. പൂജാ പാത്രം പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ഝാ ഹരിയാന പൊലീസിനോട് പറഞ്ഞു.
ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഹോട്ടലില്‍ നിന്നും പാത്രം പൊലീസിന് കൈമാറി. അതേസമയം, പിടിയിലായ പ്രതികളെ ഞായറാഴ്ച ഉച്ചയോടെ കേരളത്തിലെത്തിക്കും. ക്ഷേത്ര ജീവനക്കാരുടെ മൊഴി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും.
ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ സ്ത്രീകളടക്കം ഹരിയാന സ്വദേശികളായ മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. 13 ന് വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. 15 നാണ് ക്ഷേത്രം അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. താമസിച്ച ഹോട്ടലില്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ഇവര്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹരിയാന സ്വദേശികളായ മോഷ്ടാക്കളെ കണ്ടെത്തിയത്. തുടര്‍ന്നാണ് ഹരിയാനയില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലായ ഗണേഷ് ഝാ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണ്.
ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം നടന്നത്. ഇത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരേയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. സുരക്ഷാ വീഴ്ചയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.
#SreePadmanabhaswamyTemple #Kerala #theft #mystery #temple #India #news
