Campaign | അമേരിക്കയില്‍ തരംഗമായി 'യെസ് ഷീ കാന്‍' കാമ്പയിന്‍; കമല ഹാരിസിനായി രംഗത്തിറങ്ങി ലേഡി ഗാഗ, ഓപ്ര വിന്‍ഫ്രി, കേറ്റി പെറി തുടങ്ങിയ പ്രമുഖ താരങ്ങള്‍, വീഡിയോ


● സാധാരണക്കാരെ ലക്ഷ്യംവെച്ചുള്ള നടപടികളാണ് കമല ഹാരിസ് വാഗ്ദാനം നല്‍കിയത്.
● ജീവിത ചെലവ് കുറക്കാനുള്ള നടപടികളാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രസ്താവിച്ചു.
● വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ തള്ളിക്കളയാന്‍ ആവശ്യപ്പെട്ടു.
ന്യൂയോര്‍ക്ക്: (KVARTHA) 47-ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക പോളിങ് ബൂത്തുകളിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടവേളകളില്ലാതെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും (Kamala Harris) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപും (Donald Trump) വോട്ട് അഭ്യര്‍ത്ഥിച്ചത്. പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും.
ഇതിനിടെ അമേരിക്കയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് കമല ഹാരിസിനായുള്ള 'യെസ് ഷീ കാന്‍' കാമ്പയിന്‍. 'യെസ് ഷീ കാന്‍' ഗാനത്തിന്റെ വരികളില്‍ അമേരിക്കയുടെ നിലവിലെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന് വന്‍ പ്രചാരണം ലഭിക്കുന്നത്.
ബ്ലാക്ക് ഐഡ് പീസ് ഗായകന്‍ Will.i.am ആണ് കമലയെ പിന്തുണച്ച് യെസ് ഷീ കാന്‍ എന്ന പേരില്‍ ഗാനവും സംഗീത വീഡിയോയും പുറത്തിറക്കിയത്. നിരവധി പേരാണ് കമല ഹാരിസിനായി പ്രചാരണം ഏറ്റെടുത്ത് രംഗത്തെത്തിയത്.
ഫിലാഡല്‍ഫിയയിലെ പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ 'യെസ് ഷീ കാന്‍' ടീ ഷര്‍ട്ട് ധരിച്ചാണ് ഓപ്ര വിന്‍ഫ്രി പങ്കെടുത്തത്. ഓപ്ര വിന്‍ഫ്രെയെ കൂടാതെ കാറ്റി പെറി, വില്‍ഐഎം, ലേഡി ഗാഗ, ജോണ്‍ ബോണ്‍ ജോവി, ക്രിസ്റ്റീന അഗ്വിലേര എന്നിവരും കമല ഹാരസിന് പിന്തുണയുമായെത്തി. കഴിഞ്ഞദിവസം നടന്ന കമലയുടെ മള്‍ട്ടി-സിറ്റി റാലിയില്‍ ലേഡി ഗാഗ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ ഭാവിയെ മുന്‍ നിര്‍ത്തി വോട്ട് ചെയ്യാന്‍ താരപ്രചാരകയായ ടെലിവിഷന്‍ താരം ഓപ്ര വിന്‍ഫ്രി ആഹ്വാനം ചെയ്തു. 2008ല്‍ ബരാക് ഒബാമയുടെ പ്രചാരണ സമയത്ത് 'യെസ് വി കാന്‍' എന്ന ഗാനം ജനപ്രിയമായി മാറിയിരുന്നു.
നികുതി വെട്ടിക്കുറയ്ക്കല്‍, ആരോഗ്യ ചിലവ് കുറക്കല്‍, വിലക്കയറ്റം പിടിച്ചു നിര്‍ത്തല്‍ തുടങ്ങി സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള നടപടികളാണ് കമല ഹാരിസ് വാഗ്ദാനം നല്‍കിയത്. അമേരിക്കയുടെ പുതിയ തുടക്കമാണിതെന്ന് പ്രഖ്യാപിച്ച കമല ജീവിത ചെലവ് കുറക്കാനുള്ള നടപടികളാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രസ്താവിച്ചു.
പുതിയ തലമുറ നേതൃത്വത്തിന്റെ ആവശ്യകതയില്‍ ഊന്നിയ കമല വെറുപ്പിന്റെയും, വിഭജനത്തിന്റെയും രാഷ്ട്രീയത്തെ തള്ളിക്കളയാന്‍ ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉറപ്പ് നല്‍കിയ കമല വിജയിക്കുമെന്ന പ്രത്യാശ പ്രകടപ്പിച്ചു.
60 കാരിയായ കമല ഹാരിസ് ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവര്‍ഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യന്‍ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് വഴിയൊരുക്കും.
#YesSheCan #KamalaHarris #USElections #WomenInPolitics #LadyGaga #OprahWinfrey
Beautiful. https://t.co/9XV9R03iFJ just released a new anthem & song titled “Yes, she can” supporting Kamala Harris for president. This is so powerful & good & exactly what we all need right now. Watch & share. pic.twitter.com/jCrNDcFjxp
— Victor Shi (@Victorshi2020) November 4, 2024