യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ; അമേരിക്കയുടെ സമാധാന കരാര്‍ അംഗീകരിച്ചു

 
Ukraine Agrees to US Peace Deal to End War
Watermark

Photo Credit: X/Volodymyr Zelenskyy

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സമാധാന കരാര്‍ ഉചിതമാണെന്നും റഷ്യയുമായി ചർച്ച നടത്തുമെന്നും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.
● ട്രംപിൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പ്രസിഡൻ്റ് പുടിനുമായി സംസാരിക്കും.
● ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ട്രംപിനെ കാണുമെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കി അറിയിച്ചു.
● യുഎസ് സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോള്‍ ഈയാഴ്ച കീവിൽ വെച്ച് യുക്രെയ്ൻ പ്രതിനിധികളുമായി ചർച്ച നടത്തും.
● ഒമ്പത് മാസത്തിനിടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അവകാശപ്പെട്ടു.

ന്യൂയോര്‍ക്ക്: (KVARTHA) റഷ്യയുമായുള്ള മൂന്ന് വർഷം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ൻ മുന്നോട്ട് വന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ൻ്റെയും ഉദ്യോഗസ്ഥര്‍ ഈ സമാധാന കരാരിന് അന്തിമരൂപം നൽകിയത്.

Aster mims 04/11/2022

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ പ്രഖ്യാപനം

രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 'ഇതൊരു ഉചിതമായ സമാധാന പദ്ധതിയാണ്', ട്രംപ് വ്യക്തമാക്കി. റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്ൻ സമാധാന പദ്ധതി അംഗീകരിച്ചതോടെ മൂന്ന് വർഷം പിന്നിട്ട റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്.

റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമെ യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കുകയുള്ളു. ഇതിനായി വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിർണായകമാണ്. സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി. തൻ്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പ്രസിഡൻ്റ് പുടിനുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേസമയം അമേരിക്കൻ സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോള്‍ യുക്രെയ്ൻ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ഈയാഴ്ച കീവിൽ വെച്ച് യുഎസ് സൈനിക സെക്രട്ടറിയുമായി യുക്രെയ്ൻ പ്രസിഡൻ്റ് സെലെൻസ്കിയുടെ സൈനിക മേധാവിയുമായി ചര്‍ച്ച നടത്തും.

സെലെൻസ്കി ഉടൻ അമേരിക്കയിൽ

സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് യുക്രൈൻ പ്രസിഡൻ്റ് സെലെൻസ്കി പ്രതികരിച്ചു. ദിവസങ്ങൾക്കകം അമേരിക്കയിലെത്തി അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ നേരിട്ട് കാണുമെന്നും സെലെൻസ്കി അറിയിച്ചു. 'ട്രംപിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്', സെലെൻസ്കി വ്യക്തമാക്കി. റഷ്യ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് അമേരിക്കൻ ശക്തിക്കാണെന്നുമാണ് സെലെൻസ്കി വ്യക്തമാക്കിയത്. ഒമ്പത് മാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അവകാശപ്പെട്ടു.

റഷ്യയുടെ പ്രതികരണം

യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നുമാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നൽകിയത്. അതേസമയം, യുക്രെയ്നിലെ കീവിനുള്ള സുരക്ഷാ ഗ്യാരൻ്റികളും യുക്രെയ്ൻ്റെ കിഴക്കൻ മേഖലകളിലെ സംഘർഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉൾപ്പെടെ റഷ്യയും യുക്രെയ്നും ഇപ്പോഴും കടുത്ത വിയോജിപ്പിലായിരിക്കുന്ന ചില വിഷയങ്ങൾ ഇതുവരെ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഈ സമാധാന കരാർ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അന്ത്യം കുറിക്കുമോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Ukraine accepts US peace plan; Trump to hold talks with Russia.

#UkraineWar #USPeaceDeal #TrumpPutin #Zelenskyy #RussiaUkraineWar #WorldPeace

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script