Trump Injured | തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമം; വലതുചെവിയുടെ മുകള്‍ ഭാഗത്ത് വെടിയേറ്റതായി മുന്‍ യുഎസ് പ്രസിഡന്റ്, വീഡിയോ
![Trump ‘Safe’ After Attacking at Rally; Suspected Gunman Killed Pennsylvania, News, World, International, Former President, US](https://www.kvartha.com/static/c1e/client/115656/uploaded/268b3ff274b27e460dca742fb681ae2c.jpg?width=730&height=420&resizemode=4)
![Trump ‘Safe’ After Attacking at Rally; Suspected Gunman Killed Pennsylvania, News, World, International, Former President, US](https://www.kvartha.com/static/c1e/client/115656/uploaded/268b3ff274b27e460dca742fb681ae2c.jpg?width=730&height=420&resizemode=4)
വാഷിങ്ടണ്‍: (KVARTHA) പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം ഉണ്ടായതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപോര്‍ട് ചെയ്തു. ശനിയാഴ്ച (13.07.2024) ഉണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റു. വലതുചെവിയുടെ മുകള്‍ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറിയതായും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ട്രംപിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപോര്‍ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി.
ട്രംപ് സുരക്ഷിതനാണെന്ന് സംഭവത്തിന് പിന്നാലെ യുഎസ് സുരക്ഷാസേനയും അദ്ദേഹത്തിന്റെ വക്താവും അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയതായും സംഭവം ഉണ്ടായപ്പോള്‍ തന്നെ പെട്ടെന്ന് ഇടപ്പെട്ട സുരക്ഷാസേനയോട് ട്രംപ് നന്ദിയറിയിച്ചതായും വക്താവ് സ്റ്റീവ് ചെങ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന ഒരാളടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങളുടെ റിപോര്‍ട്. തിരഞ്ഞെടുപ്പ് റാലിയുടെ സദസ്സിലുണ്ടായിരുന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ സീക്രട് സര്‍വീസ് ഏജന്റുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അക്രമത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. ട്രംപിന്റെ പരിപാടിയില്‍ ഉണ്ടായ വെടിവെപ്പിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചുവെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ് സുരക്ഷിതാനായി ഇരിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
NEW: Zoomed-in footage shows Donald Trump tilting his head just milliseconds before the bullet struck him in the ear.
— Collin Rugg (@CollinRugg) July 14, 2024
The subtle movement could have been what saved Trump from losing his life.
Trump just released a statement confirming that he could feel the bullet ripping… pic.twitter.com/s86yz6Vqo8
🚨DEVELOPNG: Donald Trump just survived an assassination atempt.
— Donald J. Trump 🇺🇸 News (@DonaldTNews) July 13, 2024
PRAY! pic.twitter.com/5ZUDUrfinV