Crime | ബ്രിട്ടനില്‍ 24 കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയ സംഭവം; ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതി രാജ്യം വിട്ടതായി സംശയം.
● ഭീഷണി ഉണ്ടെന്ന് സന്ദേശം ലഭിച്ചിരുന്നു.
● വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു.
ലണ്ടന്‍: (KVARTHA) ബ്രിട്ടനില്‍ 24 കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ ഹര്‍ഷിത ബ്രെല്ലയാണ് (Harshita Brella-24) മരിച്ചത്. ഹര്‍ഷിത ബ്രെല്ലയെ ഭര്‍ത്താവ് പങ്കജ് ലാംബ (Pankaj Lamba) കൊലപ്പെടുത്തി രാജ്യം വിട്ടെന്നാണ് പോലീസ് കരുതുന്നത്.
ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇല്‍ഫോഡില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്.
ബ്രെല്ലയുടെ കൊല്ലപാതക കേസിലാണ് പങ്കജ് ലാംബയെ പൊലീസ് തേടുന്നത്. ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഹര്‍ഷിതയുടെ മൃതദേഹം. അറുപതിലേറെ ഡിറ്റക്ടീവുമാര്‍ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കാഷ് പറഞ്ഞു.
ഈ മാസം തുടക്കത്തില്‍ ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായതെന്ന് കാഷ് വ്യക്തമാക്കി. തുടര്‍ന്ന് നോര്‍ത്താംപ്ടണ്‍ഷെയറില്‍നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഇല്‍ഫോഡിലെത്തിച്ചു. ലാംബ ഇപ്പോള്‍ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#murder #UK #India #Indianorigin #crime #investigation
