പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന് പാക് സുരക്ഷാ വലയം; താമസ്ഥലം ഡ്രോൺ നിരീക്ഷണത്തിൽ

 
Satellite images expose Hafiz Saeed's lavish, high-security hideout in Lahore.
Watermark

Photo Credit: X/Josh Kumar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നാല് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി കാമറകൾ സ്ഥാപിച്ചു.
● അടുത്ത സഹായി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ വീണ്ടും കൂട്ടി.
● 'ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സൂത്രധാരൻ ഹാഫിസ് സയീദ്.'
● ഹാഫിസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്: (KVARTHA) പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം ലഷ്‌കറെ തയിബ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ ശക്തമാക്കി. ലാഹോറിലെ ഇയാളുടെ വസതി നിരീക്ഷിക്കാന്‍ സൈന്യം പ്രത്യേക ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ സൈന്യം, ഐഎസ്‌ഐ, ലഷ്‌കറെ തയിബ എന്നീ സംഘടനകളുടെ സംയുക്ത സുരക്ഷാ വലയത്തിലാണ് ഹാഫിസ് സയീദ് കഴിയുന്നത്. ഭീകരന്‍ താമസിക്കുന്നതിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളില്‍ ഉയര്‍ന്ന റെസല്യൂഷനിലുള്ള സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Aster mims 04/11/2022

ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണ് ലഷ്‌കറെ തയിബയുടെ തലവനായ ഹാഫിസ് സയീദ്. ആക്രമണത്തിന് ശേഷം ലാഹോറിലെ ജനവാസമേഖലയായ ജോഹര്‍ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീടിന് നാല് മടങ്ങ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, കെട്ടിടത്തിന് സമീപം പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ല. കൂടാതെ, ഈ പ്രദേശത്ത് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും, ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ ഹാഫിസ് സയീദിന് പ്രധാന പങ്കുണ്ടെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഐക്യരാഷ്ട്രസഭയും യുഎസും ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയീദിനെ പിടികൂടുന്നവര്‍ക്ക് 10 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയിലാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ സുരക്ഷാവലയത്തില്‍ ഹാഫിസ് സയീദ് ലാഹോറില്‍ താമസിക്കുന്നത്. 2021ല്‍ ഹാഫിസ് സയീദിന്റെ വീടിനടുത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ അബു ഖത്തലിന്റെ കൊലപാതകത്തെ തുടര്‍ന്ന് സൈന്യം ഭീകരന്റെ സുരക്ഷ വീണ്ടും ശക്തമാക്കിയിരുന്നു.

അതിനിടെ, അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുകയാണ്. ഈ മേഖലയില്‍ പാകിസ്ഥാന്‍ പലതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Following the Pahalgam attack, Pakistan has increased security for Lashkar-e-Taiba chief Hafiz Saeed, deploying drones to monitor his Lahore residence. He is under joint protection of the Pakistani army, ISI, and LeT.

Hashtags: #HafizSaeed, #PakistanSecurity, #PahalgamAttack, #LashkarETaiba, #IndiaPakistan, #Terrorism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script