ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗിനെ ഞെട്ടിച്ച ഖലീലിന് 10,000 ഡോളര്‍ സമ്മാനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബോസ്റ്റണ്‍: ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജില്‍ നുഴഞ്ഞുകയറുകളും ടൈം ലൈനില്‍ മെസേജ് പോസ്റ്റ് ചെയ്യുകയും ചെയ്ത ഖലീല്‍ ശ്രേയതയ്ക്ക് മറ്റ് ഹാക്കര്‍മാരില്‍ നിന്നും സമ്മാനം ലഭിച്ചു. സാധാരണഗതിയില്‍ ഫേസ്ബുക്ക് പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് കമ്പനി നല്ലൊരു തുക സമ്മാനമായി നല്‍കാറുണ്ടെങ്കിലും സൂക്കര്‍ബര്‍ഗിന്റെ പേജില്‍ നുഴഞ്ഞുകയറി തെറ്റു ചൂണ്ടിക്കാണിച്ച ഖലീലിന് സമ്മാനമൊന്നും നല്‍കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം.

ഇതേതുടര്‍ന്ന് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ബിയോണ്ട്ട്രസ്റ്റിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മാര്‍ക് മെയ്ഫ്രട്ടാണ് ഖലീലിന് സമ്മാനം നല്‍കണമെന്ന് മറ്റ് ഹാക്കര്‍മാരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഖലീലിന് റിസേര്‍ച്ച് നടത്താനുള്ള ഫണ്ട് സ്വരൂപിക്കാനായി ഹാക്കര്‍മാര്‍ ഗോഫണ്ട്മി.കോം എന്ന ക്യാമ്പയിന് തുടക്കമിടുകയും ഒരു ദിവസത്തിനുള്ളില്‍ തന്നെ 10,000 ഡോളര്‍ സ്വരൂപിക്കുകയും ചെയ്തു.

ഫേസ്ബുക്ക് പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സാധാരണയായി 500 ഡോളറാണ് കമ്പനി നല്‍കിവരുന്നത്. എന്നാല്‍ കുഴപ്പം ചൂണ്ടിക്കാണിക്കാനായി മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞുകയറിയ ഖലീലിനെ ന്യായീകരിക്കാനാവില്ലെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വാദം.

ഇതിനിടെ ഖലീലിന് ഫേസ്ബുക്ക് കമ്പനിയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണ്.

ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗിനെ ഞെട്ടിച്ച ഖലീലിന് 10,000 ഡോളര്‍ സമ്മാനം

Also read:
ഫേസ് ബുക്ക് കുറ്റം സമ്മതിച്ചു; ഖലീല്‍ തെറ്റുകാരനല്ല
SUMMARY: Boston: A man who hacked into Mark Zuckerberg's Facebook page to expose a software bug is getting donations from hackers around the world after the company declined to pay him under a programme that normally rewards people who report flaws.

Keywords: World news, Khalil Shreateh, Palestinian, Developer, Hacker, Discovered, Bypass, Facebook, Privacy, Settings, Post, Anyone's timeline, Users,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia