Election Results | യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യഫലങ്ങള്‍ ട്രംപിന് അനുകൂലം; ഡെലവെയറില്‍ കമലയ്ക്ക് മുന്നേറ്റം


● ഫ്‌ലോറിഡയില്‍ ട്രംപ് 56.2 ശതമാനം വോട്ട് നേടി.
● ഡെലവെയറില്‍ കമല 3 ഇലക്ടറല്‍ വോട്ടുകള്‍ നേടി.
● ഇല്ലിനോയിസിലും ന്യൂയോര്‍ക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്.
● ജോര്‍ജ്ജിയയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.
ന്യൂയോര്‍ക്ക്: (KVARTHA) ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് (US Election) തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് ജയം. 101 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്.
ഫ്‌ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്‌ലോറിഡയില്‍ നേടാനായത്. 99 ഇലക്ടറല്‍ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 സീറ്റുകളാണ് നേടിയത്.
ഒക്ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, സൗത്ത് കാരോലൈന, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചു. വെര്‍മോണ്ട്, മേരിലാന്‍ഡ്, കനക്ടികട്ട്, റോഡ് ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ കമല ഹാരിസും വിജയിച്ചു. ഡെലവെയറില്‍ കമലയ്ക്ക് മുന്നേറ്റം, മൂന്നു ഇലക്ടറല്‍ വോട്ടുകള്‍ നേടി.
ഇല്ലിനോയിസിലും ന്യൂയോര്‍ക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെര്‍മോണ്ട്, മസാച്യുസെറ്റ്‌സ്, കണക്ടികട്ട്, ന്യൂജേഴ്‌സി, ഡേലാവേര്‍, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്.
നിര്‍ണായക സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. അതേസമയം മറ്റൊരു നിര്‍ണായക സംസ്ഥാനമായ ജോര്‍ജ്ജിയയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.
#USElection2024 #Trump #KamalaHarris #Florida #ElectionResults #USPolitics