അമിത വേഗതയിലെത്തിയ കാർ ജനക്കൂട്ടത്തിലേക്ക്; കാനഡയിലെ ലാപു ലാപു ആഘോഷം കണ്ണീരണിഞ്ഞു

 
Car accident during the Lapu-Lapu Day celebration in Vancouver.

Photo Credit: X/David Meir

ADVERTISEMENT

● വാൻകൂവറിൽ തെരുവ് ആഘോഷത്തിനിടെയാണ് അപകടം.
● മരണസംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
● ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
● കറുത്ത എസ്യുവിയാണ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്.
● പ്രധാനമന്ത്രിയും മേയറും അനുശോചനം രേഖപ്പെടുത്തി.

വാന്‍കൂവര്‍: (KVARTHA) കാനഡയിലെ വാന്‍കൂവറില്‍ തെരുവില്‍ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറി നിരവധി ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എത്ര പേരാണ് മരിച്ചതെന്നതിനെ സംബന്ധിച്ച് കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആക്രമണമാണോ അപകടമാണോ സംഭവിച്ചത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

Aster_MIMS

ആഘോഷം നടന്നിരുന്ന ഫ്രേസര്‍ സ്ട്രീറ്റിനും 41ാം അവന്യൂവിനും സമീപത്തുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഒരാള്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തുവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം. ഡ്രൈവര്‍ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാന്‍കൂവര്‍ പോലീസ് പറഞ്ഞു.

ഒരു കറുത്ത എസ്യുവി അതിവേഗത്തില്‍ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വാന്‍കൂവര്‍ മേയര്‍ കെന്‍ സിം സംഭവത്തില്‍ അതിയായ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവര്‍ക്കും ഫിലിപ്പിനോ കനേഡിയന്‍ സമൂഹത്തിനും വാന്‍കൂവറിലെ എല്ലാവര്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എക്‌സില്‍ കുറിച്ചു.

കാനഡയിലെ ദുരന്ത വാർത്തയെക്കുറിച്ച് നിങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കുക. ഈ പോസ്റ്റ് ഷെയർ ചെയ്യുക.

Car rammed into a Lapu-Lapu Day street celebration in Vancouver, Canada, resulting in multiple deaths and injuries. The driver has been arrested, and police are investigating whether it was an accident or an intentional act. The Filipino community was celebrating the anti-colonial leader Datu Lapu-Lapu.

#Vancouver, #Canada, #LapuLapuDay, #CarAccident, #StreetFestival, #FilipinoCommunity

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4628 Articles

Tags

Share this story

wellfitindia