കോപ്പ അമേരിക്ക: പനാമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ചിലി ക്വാര്‍ട്ടറില്‍

 


(www.kvartha.com 15.06.2016) പനാമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ചിലി കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് ചിലി ക്വാര്‍ട്ടറില്‍ കടന്നത്. അതേസമയം, മൂന്നില്‍ രണ്ടും തോറ്റ പനാമ മത്സരത്തില്‍ നിന്ന് പുറത്തായി.

അഞ്ചാം മിനുട്ടില്‍ മിഗ്വേല്‍ കമര്‍ഗോയുടെ ഗോളിലൂടെ പനാമയാണ് ആദ്യം ലീഡ് നേടിയത്. 10 മിനുട്ടിന് ശേഷം ഒരു ഗോള്‍ മടക്കി ചിലി സമനില നേടി. എഡ്വാര്‍ഡോ വര്‍ഗാസ് ആണ് ഗോള്‍ നേടിയത്. ചിലിക്ക് വേണ്ടി വര്‍ഗാസ്, സാഞ്ചസ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. അലക്‌സിസ് സാഞ്ചസ് (50, 89) മിനുട്ടുകളിലും വര്‍ഗാസ് 15, 43 മിനുട്ടുകളിലും വല കുലുക്കി. 75 ാം മിനുട്ടില്‍ അബ്ദിയേല്‍ അറോയയുടെ വക പനാമയുടെ രണ്ടാം ഗോള്‍ എത്തി.

ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കാം എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇരു ടീമുകളും തുടക്കം മുതലേ അക്രമണ കളി പുറത്തെടുത്തത് കാണികള്‍ക്ക് ആവേശമായി.


കോപ്പ അമേരിക്ക: പനാമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ചിലി ക്വാര്‍ട്ടറില്‍

Also Read:
ഉപ്പള കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഷിറിയ കടപ്പുറത്ത് കണ്ടെത്തി

Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം










തലയെടുപ്പോടെ നീലപ്പട ക്വാര്‍ട്ടറില്‍; കോപ്പയില്‍ എതിര്‍ വല കുലുക്കിയത് 10 തവണ

Keywords:  Alexis Sanchez Double Leads Chile Into Copa America Quarter-Final,Panama, Tournament, Pennsylvania, lincoln financial field stadium, Argentina, Winner,Miguel camargo, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia