ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍

 


ADVERTISEMENT

(www.kvartha.com 05.06.2016) കോപ്പ അമേരിക്കയിലെ ആദ്യമത്സരത്തിനിറങ്ങിയ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. യുവനിരയുമായി ഇറങ്ങിയ ബ്രസീല്‍ ഇക്വഡോറിനെതിരെ ഗോള്‍രഹിത സമനിലവഴങ്ങുകയായിരുന്നു.

മുന്‍നിരതാരങ്ങളെ ഇറക്കാതെ കളത്തിലിറങ്ങിയ ബ്രസീ തുടക്കം തന്നെ പിഴച്ചു. മികച്ച പ്രകടനം പ്രതീക്ഷിച്ച കാണികള്‍ക്ക് നിരാശയായിരുന്നു ഫലം. താര്‍ത്തും മോശമായ പ്രകടനെ ആയിരുന്നു ബ്രസീലിന്റേത്.

കളിതീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ലൂക്കാസ് മോറയുടെ ഷോട്ട് ഇക്വഡോര്‍ വല കുലുക്കിയെന്ന് തോന്നിയെങ്കിലും ചെറിയ വ്യത്യസത്തില്‍ പുറത്തേക്ക്് പോയി. ബ്രസീലിയന്‍ മുന്നേറ്റനിരയെ തന്ത്രപൂര്‍വ്വം എതിരിട്ട ഇക്വഡോറിന് മുന്നില്‍ ബ്രസീല്‍ കടലാസ് പുലികള്‍ മാത്രമായി.
ബ്രസീലിന് കാലിടറി; സമനിലയില്‍ തളച്ച് ഇക്വഡോര്‍


ഞായറാഴ്ച അന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ന് ആരംഭിച്ച ആദ്യ മത്സരത്തില്‍ കോസ്റ്ററിക്ക പാരഗ്വായെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. മികച്ച കളി കാഴ്ച വെച്ചിട്ടും പരാഗ്വെയ്ക്ക ജയിക്കാന്‍ ആയില്ല. കനത്ത ചൂടില്‍ വലഞ്ഞ് ഇരുടീമുകളും വിയര്‍ത്തു. മത്സരത്തെ കുറിച്ച് ഇരു ടീമുകളും തൃപ്തരായിരുന്നില്ല.


രണ്ടാമത് നടന്ന മത്സരത്തില്‍ ഹെയ്ത്തിയെ പെറു ഒരു ഗോളിന് തോല്‍പ്പിച്ചു. പരിചയസമ്പന്നരായ പെറുവിനെ ദുര്‍ബലരായ ഹെയ്തി മികച്ച രീതിയില്‍ പ്രതിരോധിച്ചു. 61ാം മിനിറ്റില്‍ പൗലോ ഗ്വെരേറോയുടെ ഗോളില്‍ പെറു ജയിക്കുകയായിരുന്നു.
Keywords:  America, World, Football, Sports, Brazil, Copa America, Parague, Costarica, Equadore.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia