കോപ്പ അമേരിക്ക: മെക്‌സിക്കോ, വെനസ്വേല ക്വാര്‍ട്ടറില്‍, ഉറുഗ്വേ, ജമൈക്ക പുറത്തേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യ രണ്ടു കളികളും ജയിച്ച് ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, വെനസ്വേല ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു

ഉറുഗ്വേയെ അട്ടിമറിച്ച് വെനസ്വേല


(www.kvartha.com 10.06.2016) ഗ്രൂപ്പ് സിയില്‍ ശക്തരായ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് വെനസ്വേല ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. 36 ാം മിനുട്ടില്‍ സലോമണ്‍ റോന്‍ഡണ്‍ നേടിയ വിജയഗോളാണ് വെനസ്വേലയ്ക്ക് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്. മത്സരത്തില്‍ വെനസ്വേല മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയപ്പോള്‍ ഉറുഗ്വേയുടേത് സമാധാനപരമായ കളിയായിരുന്നു. ഒരു കാര്‍ഡ് പോലും അവര്‍ വാങ്ങിയില്ല.

ഒരു കളിയും ജയിക്കാതെ ഗ്രൂപ്പിലെ മറ്റു ടീമുകളായ ഉറുഗ്വേയും ജമൈക്കയും പുറത്തായി. ആദ്യ കളിയില്‍ ഉറുഗ്വേ മെക്‌സിക്കോയോടും ജമൈക്ക വെനസ്വേലയോടും പരാജയപ്പെടുകയായിരുന്നു. ഉറുഗ്വേയോട് ജയിച്ചതോടെ ഗ്രൂപ്പില്‍ 6 പോയിന്റുമായി മെക്‌സിക്കോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് വെനസ്വേല. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ മെക്‌സിക്കോ മുന്നിട്ടുനില്‍ക്കുന്നു.

കോപ്പ അമേരിക്ക: മെക്‌സിക്കോ, വെനസ്വേല ക്വാര്‍ട്ടറില്‍, ഉറുഗ്വേ, ജമൈക്ക പുറത്തേക്ക്



ഗ്രൂപ്പ് ജേതാക്കളാകാന്‍ മെക്‌സിക്കോ

(www.kvartha.com 10.06.2016) കോപ്പ അമേരിക്കയില്‍ ജമൈക്കയ്‌ക്കെതിരെ 2-0 വിജയവുമായി മെക്‌സിക്കോ ക്വാര്‍ട്ടറില്‍ കടന്നു. 18, 81 മിനുട്ടുകളിലാണ് മെക്‌സിക്ക വല കുലുക്കിയത്. 18 ാം മിനുട്ടില്‍ ചിച്ചാരിറ്റോ ഹെര്‍ണാണ്ടസിന്റെ ഹെഡ്ഡറിലൂടെ ജമൈക്കന്‍ വല കുലുങ്ങി. 81 ാം മിനുട്ടില്‍ ഹെക്ടര്‍ ഹെരേരയുടെ പാസ് വലയിലെത്തിച്ച് പെരാല്‍റ്റ മെക്‌സിക്കന്‍ വിജയം ഉറപ്പിച്ചു.
കോപ്പ അമേരിക്ക: മെക്‌സിക്കോ, വെനസ്വേല ക്വാര്‍ട്ടറില്‍, ഉറുഗ്വേ, ജമൈക്ക പുറത്തേക്ക്

കളി തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ജമൈക്കയ്ക്ക് ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. ലീ വില്യംസണ്‍ നല്‍കിയ ത്രൂ ബോള്‍ പിടിച്ചെടുത്ത് ബോക്‌സിന്റെ വലത് ഭാഗത്തുനിന്നും ക്ലയ്ടണ്‍ ഡൊണാള്‍ഡ്‌സണ്‍ ഉതിര്‍ത്ത വലങ്കാല്‍ ഷോട്ട് ഇടതു ഭാഗത്തുകൂടെ പുറത്തേക്ക് പോകുകയായിരുന്നു.

ആദ്യ രണ്ടു കളിയില്‍ ഉറുഗ്വേ, ജമൈക്ക ടീമുകളോട് മികച്ച ഗോള്‍ വ്യത്യാസത്തില്‍ ജയിച്ച മെക്‌സിക്കോ നിലവില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ്. രണ്ടു കളികളും ജയിച്ച വെനസ്വേലയാണ് രണ്ടാം സ്ഥാനത്ത്. വെനസ്വേലയ്‌ക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ് സിയില്‍ ജേതാക്കളായി ക്വാര്‍ട്ടറില്‍ കടക്കാം. മത്സരം സമനിലയായാലും മികച്ച ഗോള്‍ വ്യത്യാസം മെക്‌സിക്കോയ്ക്ക് അനുകൂലമാകും.

അതേ സമയം, മെക്‌സിക്കോയോട് ജയിച്ചാല്‍ മാത്രം വെനസ്വേലയ്ക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാകാം. അത് കൊണ്ട് തന്നെ ഗ്രൂപ്പ് ജേതാക്കളാകാന്‍ ഇരുടീമുകളും ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും ഉപയോഗിച്ച് ഇറങ്ങുന്ന അടുത്ത കളി കാണികള്‍ക്ക് ഹരമാകും.

കോപ്പ അമേരിക്ക: മെക്‌സിക്കോ, വെനസ്വേല ക്വാര്‍ട്ടറില്‍, ഉറുഗ്വേ, ജമൈക്ക പുറത്തേക്ക്


Related News:  കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം


കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം



Keywords: America, World, Football, Sports, Copa America, Wins, Mexico, Venazuela, Group C.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script